News

കൊച്ചിയിൽ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവർ മരിച്ചു

കൊച്ചി : എറണാകുളത്ത് കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ വൻ അപകടം. ഡ്രൈസര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലാരിവട്ടം ചക്കരപ്പറമ്പിൽ തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസ്സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണു.

പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇടിയുടെ ആഘാതത്തില്‍ കടപുഴകി വീണ മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. അപകടത്തില്‍പ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button