News
കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടി.
ദുബായില്‍ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്ന് 1568.2 ഗ്രാം സ്വര്‍ണവും വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് വച്ച രീതിയില്‍ കണ്ട 1262.20 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 15 ലക്ഷം രൂപ വില വരും.