Month: November 2020
- Top StoriesNovember 25, 20200 187
ഫുട്‌ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു
ബ്യൂണഴ്‌സ് അയേഴ്‌സ് : ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. വിഷാദ രോഗത്തേതുടർന്ന് ആശുപത്രിയിലായിരുന്നു മറഡോണ. 1960 ഒക്ടോബർ 30 ന് അർജന്റീനയിലെ ബ്യൂണസ് ആയേഴ്‌സിലായിരുന്നു കാൽപന്തുകളിയിലെ ദൈവം എന്ന് വിശേഷിപ്പിക്കപ്പെട്ട മറഡോണയുടെ ജനനം. പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിച്ചുകൊണ്ടാണ് മറഡോണയുടെ ഫുട്ബോൾ ജീവിതം ആരംഭിയ്ക്കുന്നത്. 16 വയസാവുന്നതിനു മുമ്പെ അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി കളിക്കാനാരംഭിച്ച മറഡോണ അർജന്റീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.
Read More » - Top StoriesNovember 22, 20200 157
ഇബ്രാഹിംകുഞ്ഞിനെ ഇന്ന് മെഡിക്കൽ സംഘം പരിശോധിയ്ക്കും
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുക. നാളെ ഡി എം ഒയ്ക്ക് കൈമാറുന്ന റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ ശാരീക-മാനസിക-ആരോഗ്യ പരിധോന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവാഴ്ചയാണ് കോടതി പരിഗണിക്കുക. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.
Read More » - Top StoriesNovember 18, 20200 168
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് (17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 587 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read More » - Top StoriesNovember 18, 20200 262
കേരളത്തിൽ ഇന്ന് 6419 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന്‍ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന്‍ (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനാച്ചില്‍ സ്വദേശി മാധവന്‍ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന്‍ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന്‍ (75), കാക്കനാട് സ്വദേശി ഗോപാലന്‍ നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന്‍ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂര്‍ സ്വദേശി കണ്ണന്‍ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന്‍ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69),…
Read More » - NewsNovember 18, 20200 153
ഇന്ത്യയിലേക്ക് വന്ന വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
കറാച്ചി : യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. റിയാദില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട ഗോ എയര്‍ (6658) വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്. മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം കറാച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തില്‍ 179 യാത്രക്കാരുണ്ടായിരുന്നു.
Read More » - Top StoriesNovember 18, 20200 147
എ.കെ ആന്റണിക്ക് കൊവിഡ്
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയാണ് ഫേസ്‌ബുക്കിലൂടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് എ.കെ. ആന്റണി ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു.
Read More » - Top StoriesNovember 18, 20200 166
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ വച്ചാണ് ഇബ്രാഹിംകുഞ്ഞിന്റ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കായി ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് നിന്നുമുള്ള വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണുണ്ടായിരുന്നത്.ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നായിരുന്നു ഇവര്‍ നല്കിയ മറുപടി. തുടര്‍ന്ന് വിജിലന്‍സ് സംഘം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻകൂർജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാർത്ത പുറത്തെത്തിയതിനു പിന്നാലെ പാണക്കാട്ട് മുസ്ലിം ലീഗ് ഉന്നതാധികാരയോഗം ചേർന്നു.
Read More » - Top StoriesNovember 17, 20200 165
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളാ തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത്, മഴ ശക്തമായി തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
Read More » - Top StoriesNovember 16, 20200 175
ശരണമന്ത്രങ്ങൾ ഉരുക്കഴിയുന്ന മറ്റൊരു മണ്ഡലകാലത്തിന് തുടക്കമായി
പത്തനംതിട്ട : ശരണമന്ത്രങ്ങൾ ഉരുക്കഴിയുന്ന മറ്റൊരു മണ്ഡലകാലത്തിന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. വ്രതശുദ്ധിയുടെ തീർഥാടനകാലത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച പുലർച്ചെ 3 മണി മുതൽ സന്നിധാനത്തേക്ക് തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്.
Read More » - Top StoriesNovember 16, 20200 174
ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യും
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യും. കാക്കനാട് ജില്ലാ ജയിലിലെത്തി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് അനുമതി. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ റിപ്പോർട്ട് നൽകും. ഇ.ഡി. കേസിൽ റിമാൻഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കസ്റ്റംസ് പ്രതിചേർത്തേക്കും. രണ്ടുകേസിലും പ്രതിചേർക്കാൻ അനുമതി ലഭിച്ചാലുടൻ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി. കേസിൽ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യംലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണു തെളിയുന്നത്.
Read More »