Month: November 2020

  • Top Stories
    Photo of ബാ​ഗ്ദാ​ദി​ല്‍ ഭീകരാക്ര​മ​ണം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

    ബാ​ഗ്ദാ​ദി​ല്‍ ഭീകരാക്ര​മ​ണം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

    ബാ​ഗ്ദാ​ദ് : ഇ​റാ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ല്‍ നടന്ന ഭീകരാക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ട്രൈ​ബ​ല്‍ ഹാ​ഷി​ദ് ഫോ​ഴ്സ് സ്റ്റേ​ഷ​നു നേരെ ആ​ക്ര​മി​ക​ള്‍ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ആ​റ് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ സെ​ന്‍​ട്ര​ല്‍ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാല് വാഹനങ്ങളിലായാണ് തീവ്രവാദികള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വെടിവയ്ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട് . ഐഎസുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പ് സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

    Read More »
  • Top Stories
    Photo of കെ.ടി.ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

    കെ.ടി.ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

    കൊച്ചി : മന്ത്രി കെ.ടി.ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് ജലീലിനെ കസ്റ്റംസ്  ചോദ്യം ചെയ്യുക. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്ന ചട്ടവും, വിദേശ സംഭാവന നിയന്ത്രണചട്ടവും ജലീൽ ലംഖിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ചോദ്യങ്ങളുമുണ്ടാകും. എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യം ചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 5440 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 5440 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ

    അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ

    വാഷിങ്ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ഡെമോ ക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം കുറിച്ചത്. ഇരുപത് ഇലക്ടറൽ കോളേജ് വോട്ടുകളുള്ള പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. 270 ഇലക്ടറൽ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ചില സംസ്ഥാനങ്ങളിൽ ഇപ്പോളും വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ കേവല ഭൂരിപക്ഷം ബൈഡൻ നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈഡൻ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. അമേരിക്കയുടെ പ്രസിഡന്റ് പദത്തിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡൻ. ബരാക്ക് ഒബാമ സർക്കാരിൽ എട്ടുവർഷം ബൈഡൻ വൈസ് പ്രസിഡന്റായിരുന്നു.

    Read More »
  • Top Stories
    Photo of ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

    ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

    തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്.. ആശങ്കപ്പെടേണ്ട കാര്യമില്ല. താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. Hon'ble Governor Shri Arif Mohammed Khan said :"I have tested positive for Covid19.But, there is no cause for concern. However, I request all those who had contact with me in NewDelhi last week to test for Covid, or be under observation to be on the safe side":PRO,KeralaRajBhavan — Kerala Governor (@KeralaGovernor) November 7, 2020

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉര്‍ഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 7002 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 7002 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ

    തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ

    തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 16 ന് വോട്ടണ്ണെൽ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പ്രസിദ്ധീകരിക്കും. ഡിസംബർ 31നകം പുതിയ ഭരണസമിതി നിലവിൽ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പ്. ഡിസംബർ 8ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ  ജില്ലകളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 14ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതൽ നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബർ 20ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 23നാണ്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ വ്യക്തമാക്കി.

    Read More »
  • Cinema
    Photo of ‘ദി ഗെയിം’ ശ്രദ്ദേയമാകുന്നു

    ‘ദി ഗെയിം’ ശ്രദ്ദേയമാകുന്നു

    എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് നൈഷാബ് .സി സംവിധാനം ചെയ്യുന്ന ‘ദി ഗെയിം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു . റഫീഖ് പട്ടേരിയാണ്  രചന.

    Read More »
Back to top button