Month: November 2020

  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 15), ഒതുക്കുങ്ങൽ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാർഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേർത്തല മുൻസിപ്പാലിറ്റി (സബ് വാർഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 6820 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 6820 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5935 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത 730 കേസുകളാണ് ഇന്നുള്ളത്. 7699 പേർ രോഗമുക്തരായി. 26 പേരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 84087 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

    Read More »
  • Top Stories
    Photo of ‘കോടിയേരി’യിൽ എൻഫോഴ്‌സ്മെന്റ് റെയ്ഡ്

    ‘കോടിയേരി’യിൽ എൻഫോഴ്‌സ്മെന്റ് റെയ്ഡ്

    തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് റെയ്ഡ്. രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. താക്കോൽ കിട്ടാത്തതിനാൽ അകത്ത് കയറാനും കഴിഞ്ഞില്ല. തുടർന്ന് ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് പരിശോധന നടതുന്നത്15 സി.ആർ.പി.എഫ് ജവാൻമാരുടെ സുരക്ഷയുമായാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്. അതുകൊണ്ട് തന്നെ ആർക്കും വീടിനടുത്തേക്ക് പ്രവേശനമില്ല. ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുക എന്നതാണ് പ്രധാനമായും ഇ.ഡി. റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.

    Read More »
  • Top Stories
    Photo of യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അന്തരിച്ചു

    യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അന്തരിച്ചു

    തിരുവനന്തപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ കോവിഡ് നെഗറ്റീവ് ആയതിനുശേഷവും ചികിത്സ തുടരുകയായിരുന്നു. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായതിനെതുടർന്നായിരുന്നു അന്ത്യം. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം ബിജുവിന്റെ ആരോഗ്യനില ഗുരുതരമാവുയായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.

    Read More »
  • Top Stories
    Photo of റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിൽ

    റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിൽ

    മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് അർണബിന്റെ വീട്ടിലെത്തി മുംബൈ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് അദ്ദേഹത്തെ കയ്യേറ്റം ചെയ്തതായി റിപ്പബ്ലിക് ടീവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻ‌കൂർ നോട്ടീസ് നൽകാതെയാണ് പോലീസ് അർണബിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ട്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്പാറ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 6862 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 6862 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • News
    Photo of ഇന്ന് 10 മുതൽ 12 വരെ കടമുടക്കം; വ്യാപാരികൾ പ്രതിഷേധിക്കുന്നു

    ഇന്ന് 10 മുതൽ 12 വരെ കടമുടക്കം; വ്യാപാരികൾ പ്രതിഷേധിക്കുന്നു

    കൊച്ചി : ഇന്നു രാവിലെ 10 മണി മുതല്‍ 12 വരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കച്ചവടം ബഹിഷ്കരിച്ച്‌ സമരം നടത്തും. കട തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക. കോവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. അപ്രായോഗികമായ കോവിഡ് നിയന്ത്രണങ്ങള്‍ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങള്‍ ധര്‍ണ നടത്തും. സൂ​ച​ന​സ​മ​ര​ത്തി​നു​ശേ​ഷം അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ക​ട​ക​ള്‍ അ​ട​ച്ചി​ട്ട് സ​മ​രം രം​ഗ​ത്തേ​ക്കി​റ​ങ്ങു​മെ​ന്ന് നേതൃത്വം അ​റി​യി​ച്ചു.

    Read More »
  • Top Stories
    Photo of ബിനീഷ് പണം സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി

    ബിനീഷ് പണം സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി

    ബംഗളൂരു : ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് അനൂപിന് നല്‍കിയ അഞ്ച് കോടി രൂപ സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി കണ്ടെത്തി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബിനീഷിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഇ.ഡി രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണ്. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ടെന്നും ഈ കമ്പനികളെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കള്‍ ബിനീഷ് മറച്ചുവച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തിങ്കളാഴ്ച ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കിയിരുന്നു.

    Read More »
  • Top Stories
    Photo of ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും

    ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും

    ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും.  കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിനീഷിനെ എൻഫോഴ്‌സ്മെന്റിന് നാലുദിവസത്തെ കസ്റ്റഡിയിൽ കൊടുത്തത്. കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ഇന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇ‍ഡി നടപടിയും അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.

    Read More »
Back to top button