Top Stories
ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍; ആയുധങ്ങളുമായി അഞ്ചുപേര്‍ പിടിയിൽ
ഡൽഹി : ഡല്‍ഹിയില്‍ ആയുധധാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ആയുധങ്ങളുമായി അഞ്ചുപേര്‍ പിടിയിലായി. രണ്ട് പഞ്ചാബുകാരും മൂന്നു കശ്മീരുകാരുമാണ് പിടിയിലായത്. ഷകര്‍പുരിലാണ് ഇന്നു രാവിലെ ഏറ്റുമുട്ടലുണ്ടായത്. കാറില്‍ എത്തിയ സംഘത്തെ പോലീസ് പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തുമ്പോള്‍ പോലീസിനു നേര്‍ക്ക് വെടിവയ്പ് നടത്തി. പോലീസ് തിരിച്ചും വെടിവച്ചു.
പിടിയിലായവർക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പഞ്ചാബില്‍ നിന്നും മയക്കുമരുന്ന് കടത്തുന്ന ഭീകര സംഘങ്ങളിലെ അംഗങ്ങളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് പഞ്ചാബ് വഴി ഡല്‍ഹിയില്‍ എത്തിക്കുന്ന നാര്‍ക്കോ ടെററിസ്റ്റ് സംഘമാണിതെന്നും പോലീസ് വ്യക്തമാക്കി.