News
ഇടുക്കിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് പേർ വെട്ടേറ്റുമരിച്ചു
ഇടുക്കി : ഇടുക്കി വലിയ തേവാളയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് പേർ വെട്ടേറ്റുമരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഒരേ വീട്ടിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികൾ തമ്മിലായിരുന്നു സംഘർഷം.
സംഘർഷത്തിൽ ഷുക് ലാലിന്റെ ഭാര്യ വാസന്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ് ഇവർ. പ്രതിയായ ജാർഖണ്ഡ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കിയെ (30)സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് പോലീസ് പിടികൂടി. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.