Top Stories

നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം: അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി : ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ബംഗാളിലുണ്ടായ അക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണറോടും കേന്ദ്ര ആഭ്യന്തര മന്ത്രി  ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രയ്ക്കിടെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആളുകളിൽ ചിലർ നഡ്ഡ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, മുകൾ റോയ് എന്നിവർക്ക് അക്രമണത്തിൽ പരിക്കേറ്റിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനമായതിനാൽ തനിക്ക് പരിക്കുകളില്ലെന്ന് ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു.

അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. തൃണമൂൽ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button