Top Stories

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് രണ്ടാംഘട്ടം; 76 ശതമാനത്തോളം പോളിങ്

കൊച്ചി : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്റെ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പില്‍ പോളിങ് ശതമാനം ശരാശരി 76 ശതമാനം പിന്നിട്ടു. എട്ടിന് നടന്ന ഒന്നാംഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു പോളിങ്. വയനാട് ജില്ലയിലാണ് കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 79 ശതമാനമാണ് വയനാട്ടില്‍ പോളിങ്. കോട്ടയം 77.1, എറണാകുളം 78, തൃശൂര്‍ 75.7, പാലക്കാട് 75 എന്നിങ്ങനെയാണ് ലഭ്യമായ വിവരം അനുസരിച്ചുള്ള പോളിങ് ശതമാനം.

അഞ്ച് ജി​ല്ല​ക​ളി​ലെ 98,57,208 വോ​ട്ട​ര്‍​മാരാണ് ഇന്ന് വി​ധി​യെ​ഴു​തിയത്. 350 ഗ്രാമപഞ്ചായത്തുകളും 58 ബ്ലോക്ക് പഞ്ചായത്തുകളും 2 കോര്‍പറേഷനുകളും 36 മുനിസിപ്പാലിറ്റികളും അഞ്ച് ജില്ലാപഞ്ചായത്തുകളും ഉൾപ്പെടെ 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​യിരുന്നു വോട്ടെ​ടു​പ്പ്.

47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രുമാണ് രണ്ടാംഘട്ടത്തിലെ വോട്ടര്‍മാര്‍. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​യിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button