Top Stories
സി.എം രവീന്ദ്രന് ഇന്ന് ഡിസ്ചാര്‍ജ്; ഒരാഴ്ച വിശ്രമം
തിരുവനന്തപുരം : കൊവിഡാനന്തര ചികിത്സയുടെ പേരില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. രവീന്ദ്രന് ഒരാഴ്ച വിശ്രമം വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ ഇ.ഡി സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിക്കുമ്പോഴെല്ലാം രവീന്ദ്രന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിക്കൊണ്ടിരുന്നു. മൂന്നാം തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോൾ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചാണ് സി.എം രവീന്ദ്രൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഇ.ഡിയുടെ സംശയം.