Top Stories
ജമ അത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ.മുരളീധരൻ
കോഴിക്കോട് : ജമ അത്തെ ഇസ്ലാമി മതേതര സ്വഭാവമുള്ള സംഘടനയാണെന്ന് കെ.മുരളീധരൻ എം.പി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ അവര്‍ മത രാഷ്ട്രവാദമെന്ന നയം മാറ്റി. നിലവില്‍ മതേതര സ്വഭാവം ഉള്ളതിനാലാണ് ഈ തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുകൂടിയത്. ഇത് യുഡിഎഫിന് ഗുണം ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടി എടുക്കും. ഇത് സ്വാഭാവികമാണ്. മുക്കത്തെ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പേ പ്രശ്നങ്ങളുണ്ട്. കല്ലാമലയിലെ വിവാദവും വെല്‍ഫെയര്‍ പാര്‍ട്ടി വിവാദവും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു നഗരസഭയും ബിജെപി ഭരിക്കില്ലന്നും കെ മുരളീധരൻ വ്യക്തമാക്കി.