Top Stories

പാലക്കാട്‌ ബിജെപിക്ക് വൻ മുന്നേറ്റം

പാലക്കാട് : പാലക്കാട് ന​ഗരസഭയില്‍ ബിജെപിയ്ക്ക് വൻ മുന്നേറ്റം.ഒമ്പത് സീറ്റുകളില്‍ ബിജെപിക്ക് വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും എല്‍ഡിഎഫിനും മൂന്നും വീതം, മറ്റുള്ളവര്‍ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില.

ഒറ്റപ്പാലം ന​ഗരസഭയില്‍ ബിജെപി ഏഴ് ഇടങ്ങളില്‍ മുന്നിലാണ്. മണ്ണാര്‍ക്കാട് ന​ഗരസഭയില്‍ ബിജെപി ഒരിടത്ത് മേല്‍ക്കൈ നേടി. ഇവിടെ 11 വാര്‍ഡുകളാണ് എണ്ണിയത്. യുഡിഎഫിന് ആറ്, എല്‌ഡിഎഫിന് 3 സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. പറളി പഞ്ചായത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button