Top Stories
ബി.ഗോപാലകൃഷ്ണന് തോറ്റു
തൃശ്ശൂര്‍ : തൃശ്ശൂരില്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന് തോറ്റു. തൃശ്ശൂരില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണന് തോറ്റത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്. വളരെ സുരക്ഷിതമായ സീറ്റെന്ന നിലയിലാണ് എന്‍ഡിഎ ഇവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്.
പോസ്റ്റല്‍ വോട്ടുകളിലടക്കം തുടക്കം മുതല്‍ ബി ജെ പിയുടെ സിറ്റിംഗ് വാര്‍ഡില്‍ ഗോപാലകൃഷ്ണന് പിന്നിലാകുകയായിരുന്നു. താന്‍ തോല്‍ക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വോട്ട് മറിച്ചതായും ഗോപാലകൃഷ്ണന് നേരത്തെ ആരോപിച്ചിരുന്നു.