Top Stories
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഇനി എൽ.ഡി.എഫിന് സ്വന്തം
കോട്ടയം : 25 വർഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ തട്ടകവും കോൺഗ്രസിനെ കൈവിട്ടു. പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ എൽ ഡി എഫ് തരംഗത്തിൽ യുഡിഎഫിൽ നിന്ന് ഒലിച്ചു പോയത്.
പുതുപ്പള്ളിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, ഇടതു സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.