Top Stories
ട്വന്റി ട്വന്റിയ്ക്ക് വന്‍ മുന്നേറ്റം; പ്രതിപക്ഷമില്ലാതെ ഒറ്റയ്ക്ക് ഭരിക്കും
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയ്ക്ക് വന്‍ മുന്നേറ്റം. കിഴക്കമ്ബലം പഞ്ചായത്തിന് പുറമേ, ഐക്കരനാട് പഞ്ചായത്തിലും ട്വന്റി-20 ഭരണം നേടി. മുഴുവന്‍ സീറ്റും ട്വന്റി 20 തൂത്തു വാരുകയായിരുന്നു. ഇവിടെ ട്വന്റി 20യ്ക്ക് പ്രതിപക്ഷമില്ല.
കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തുകളിലും ട്വന്റി-20 ലീഡ് ചെയ്യുന്നുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെയാണ് ട്വന്റി-20 വിജയം. വെങ്ങോല പഞ്ചായത്തിലും, കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 മല്‍സരരംഗത്തുണ്ട്.
കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുവാനുള്ള കരുത്ത് നേടുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ട്വന്റി 20. കിഴക്കമ്പലത്തില്‍ നിന്നും ജനകീയമായ നിരവധി പദ്ധതികളിലൂടെ രാജ്യമാകമാനം ശ്രദ്ധേയമായ കിഴക്കമ്പലം മോഡല്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണ്.