Top Stories
പാലക്കാട് മുനിസിപ്പാലിറ്റി ഭരണം ബിജെപി നിലനിര്‍ത്തി
പാലക്കാട് : പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപി ഭരണം നിലനിര്‍ത്തി. യു ഡി എഫ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികയ്ക്കാനായില്ല.
ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്.