Top Stories
പാലാ നഗരസഭ പിടിച്ച് എൽഡിഎഫ്
കോട്ടയം : ഇടത് മുന്നണി ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ സഹായത്തോടെയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടത് മുന്നേറ്റം തുടരുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്.ഗ്രാമപഞ്ചായത്തുകളിൽ 442 ഇടത്ത് എൽഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 3 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.