Top Stories
6 കോർപറേഷനുകളിൽ നാലിടത്തും എൽഡിഎഫ്
കോഴിക്കോട് : കോർപറേഷനുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആറ് കോർപറേഷനുകളിൽ നാലിടത്തും എൽഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു.