Top Stories
കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു
വളാഞ്ചേരി : മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനായ കാരാട് ആണ് യുഡിഎഫ് വിജയിച്ചത്.
യുഡിഎഫിന് വേണ്ടി മത്സരിച്ച മുസ്ലീം ലീഗിന്റെ അഷറഫ് അമ്പലത്തിങ്ങല്‍ ആണ് വിജയിച്ചത്. 142 വോട്ടുകളാണ് ഭൂരിപക്ഷം. അഷറഫ് 461 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടി.പി.മൊയ്തീന് കുട്ടി 319 വോട്ടുകള്‍ മാത്രമാണ് നേടിയത്.