Top Stories
സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരായി
കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവു തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ ഒൻപതു മണിയോടെ ഇ.ഡി ഓഫീസിൽ എത്തുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ അയച്ച നോട്ടീസിൽ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇ.ഡി. രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിർബന്ധപൂർവം മൊഴി പറയിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴുമുള്ളതിനാൽ ദീർഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു എന്നതായിരുന്നു രവീന്ദ്രന്റെ ഹർജിയിലെ ആവശ്യങ്ങൾ.