Top Stories

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ദേവസ്വംബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയിൽ സ്വത്ത് വകകൾ സംരക്ഷിക്കൽ മാത്രമാണ് ബോർഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രളയദുരിതാശ്വാസ നിധിയിലേക്കും  കോവിഡ് കാലത്തുമായി മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വംബോർഡ് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ പ്രവർത്തനപരിധിയിൽ വരുന്നതല്ലന്നും ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവൊഴിക്കാൻ കഴിയില്ലന്നും കോടതി പറഞ്ഞു. പണമെങ്ങനെ തിരിച്ചു പിടിക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ദേവസ്വംബോർഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ഡി.എസ്.ജെ.പി ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും പണം നൽകുന്നതിനാൽ ദേവസ്വത്തിന്റേത് സെക്യുലർ പണമാണെന്നും അതിനാൽ ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും പണം നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു ദേവസ്വംബോർഡിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button