Cinema

‘നാളേയ്ക്കായ്’ ഓഡിയോ പ്രകാശനം ചെയ്യ്തു

സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായ് ” സിനിമയുടെ ഓഡിയോ പ്രകാശിതമായി.  മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്.

തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ, ഓഡിയോ സീഡിയുടെ പ്രകാശനം , കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ.സി ആർ പ്രസാദ് നിർവ്വഹിച്ചു. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ സീഡി ഏറ്റുവാങ്ങി. സംവിധായകൻ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ച ചടങ്ങിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആഷാഡം ഷാഹുൽ , ഗാനരചയിതാവും കേരള സർവ്വകലാശാല ഡിപ്പാർട്ടുമെന്റ് ഓഫ് സ്‌റ്റുഡന്റ്സ് സർവ്വീസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി എസ് ജയദാസ് , സംഗീത സംവിധായകൻ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവർ വേദിയലങ്കരിച്ചു.

കലാ-സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരും ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ആങ്കർ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ് തുണ്ടത്തിലുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button