Top Stories
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധി
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബർ 23 ബുധനാഴ്ച പ്രസ്താവിക്കും.
ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10-നാണ് പൂർത്തിയായത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പറയുന്നത്.സി.ബി.ഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.