News

തിരുവനന്തപുരത്ത് കള്ളനോട്ട് അടിച്ച്‌ വിതരണം ചെയ്യുന്ന സംഘം പിടിയില്‍

തിരുവനന്തപുരം : കാട്ടായിക്കോണത്ത് കള്ളനോട്ട് അടിച്ച്‌ വിതരണം ചെയ്യുന്ന സംഘം പിടിയില്‍.  കാട്ടായിക്കോണത്തെ വീട്ടില്‍ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കല്‍ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

ആഷിഖ് പോത്തന്‍കോട് കാട്ടായിക്കോണത്ത് വാടകവീടെടുത്താണ് കള്ളനോട്ട് അടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കലയില്‍ നിന്ന് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ട് പേരില്‍ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച്‌ വിവരം കിട്ടിയത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നും ഇവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button