Month: December 2020
- Top StoriesDecember 22, 20200 147
സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്ന് വിധിപറയും
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിൽ സി.ബി.ഐ. പ്രത്യേക കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്‍ണായക വിധി വരുന്നത്. ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തല്‍. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്.പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
Read More » - CinemaDecember 21, 20200 179
‘നാളേയ്ക്കായ്’ ഓഡിയോ പ്രകാശനം ചെയ്യ്തു
സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായ് ” സിനിമയുടെ ഓഡിയോ പ്രകാശിതമായി. മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്.
Read More » - Top StoriesDecember 18, 20200 175
കേരളത്തിൽ ഇന്ന് 5456 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചൊവ്വര സ്വദേശി ദിവാകരന്‍ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂര്‍ സ്വദേശി സുകുമാര്‍ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60), ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുകുമാര കുറുപ്പ് (74), എറണാകുളം താണിക്കല്‍ ലെയിന്‍ സ്വദേശിനി മുംതാസ് (70), ഇലഞ്ഞി സ്വദേശി മേരിക്കുട്ടി (70), തൃശൂര്‍ ചെറുങ്ങലൂര്‍ സ്വദേശി ബീരാവുണ്ണി (62), മലപ്പുറം ആനമങ്ങാട് സ്വദേശി അബൂബക്കര്‍ (78), കരുളായി സ്വദേശി മുഹമ്മദ് (60), കല്പകഞ്ചേരി സ്വദേശി കുഞ്ഞീത്തുട്ടി (74), തവനൂര്‍ സ്വദേശിനി കദീജ (79), വളവന്നൂര്‍ സ്വദേശി മൊയ്ദീന്‍ ഹാജി (70), കോഴിക്കോട് ഫറോഖ് സ്വദേശിനി കദീസുമ്മ (72), ചേങ്ങോട്ടുകാവ് സ്വദേശി ബാലന്‍ നായര്‍ (65), കാപ്പാട് സ്വദേശി ശ്രീദത്ത് (5), കണ്ണാച്ചേരി സ്വദേശിനി ചിന്നമ്മു (85), വടകര സ്വദേശി മഹമൂദ് (74), വയനാട് തലപ്പുഴ സ്വദേശിനി സാവിത്രി (60), സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ് (84), കണ്ണൂര്‍ എളമയൂര്‍ സ്വദേശി ഗോപി (72), കാസര്‍ഗോഡ് കുട്ടിക്കാലു സ്വദേശി കോരപ്പല്ലു (70) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി. ഇത് കൂടാതെ…
Read More » - Top StoriesDecember 18, 20200 164
ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന് ഹൈക്കോടതി
കൊച്ചി : ഗുരുവായൂർ ദേവസ്വംബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയിൽ സ്വത്ത് വകകൾ സംരക്ഷിക്കൽ മാത്രമാണ് ബോർഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രളയദുരിതാശ്വാസ നിധിയിലേക്കും കോവിഡ് കാലത്തുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വംബോർഡ് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ പ്രവർത്തനപരിധിയിൽ വരുന്നതല്ലന്നും ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവൊഴിക്കാൻ കഴിയില്ലന്നും കോടതി പറഞ്ഞു. പണമെങ്ങനെ തിരിച്ചു പിടിക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
Read More » - Top StoriesDecember 17, 20200 154
സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരായി
കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവു തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ ഒൻപതു മണിയോടെ ഇ.ഡി ഓഫീസിൽ എത്തുകയായിരുന്നു.
Read More » - Top StoriesDecember 16, 20200 156
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഇനി എൽ.ഡി.എഫിന് സ്വന്തം
കോട്ടയം : 25 വർഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ തട്ടകവും കോൺഗ്രസിനെ കൈവിട്ടു. പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ എൽ ഡി എഫ് തരംഗത്തിൽ യുഡിഎഫിൽ നിന്ന് ഒലിച്ചു പോയത്. പുതുപ്പള്ളിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, ഇടതു സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
Read More » - Top StoriesDecember 16, 20200 155
ട്വന്റി ട്വന്റിയ്ക്ക് വന്‍ മുന്നേറ്റം; പ്രതിപക്ഷമില്ലാതെ ഒറ്റയ്ക്ക് ഭരിക്കും
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയ്ക്ക് വന്‍ മുന്നേറ്റം. കിഴക്കമ്ബലം പഞ്ചായത്തിന് പുറമേ, ഐക്കരനാട് പഞ്ചായത്തിലും ട്വന്റി-20 ഭരണം നേടി. മുഴുവന്‍ സീറ്റും ട്വന്റി 20 തൂത്തു വാരുകയായിരുന്നു. ഇവിടെ ട്വന്റി 20യ്ക്ക് പ്രതിപക്ഷമില്ല. കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തുകളിലും ട്വന്റി-20 ലീഡ് ചെയ്യുന്നുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെയാണ് ട്വന്റി-20 വിജയം. വെങ്ങോല പഞ്ചായത്തിലും, കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 മല്‍സരരംഗത്തുണ്ട്. കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുവാനുള്ള കരുത്ത് നേടുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ട്വന്റി 20. കിഴക്കമ്പലത്തില്‍ നിന്നും ജനകീയമായ നിരവധി പദ്ധതികളിലൂടെ രാജ്യമാകമാനം ശ്രദ്ധേയമായ കിഴക്കമ്പലം മോഡല്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണ്.
Read More » - Top StoriesDecember 16, 20200 180
പാലക്കാട് മുനിസിപ്പാലിറ്റി ഭരണം ബിജെപി നിലനിര്‍ത്തി
പാലക്കാട് : പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപി ഭരണം നിലനിര്‍ത്തി. യു ഡി എഫ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികയ്ക്കാനായില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്.
Read More » - Top StoriesDecember 16, 20200 180
ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ വി.വി രാജേഷ് വിജയിച്ചു
തിരുവനന്തപുരം : പൂജപ്പുയിൽ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ വി.വി രാജേഷ് വിജയിച്ചു. 1051 വോട്ടിനാണ് ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ വി.വി രാജേഷ് വിജയിച്ചത്.യു.ഡി.എഫ്. സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്.
Read More » - Top StoriesDecember 16, 20200 157
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽഡിഎഫ് ജയം
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ വാർഡുകളിൽ യുഡിഎഫ് നേതാക്കളെ പിന്തള്ളി എൽ ഡി എഫിന് ജയം.
Read More »