Month: December 2020

  • Top Stories
    Photo of കേരളത്തിൽ ഇന്ന് 5218 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 5218 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം :കേരളത്തിൽ ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍ (84), അണ്ടൂര്‍കോണം സ്വദേശി സത്യന്‍ (58), കാപ്പില്‍ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന്‍ (72), മടവൂര്‍ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തന്‍പുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫര്‍ (74), കിളികല്ലൂര്‍ സ്വദേശി വിജയന്‍ (68), കല്ലട സ്വദേശി വിഗ്നേശ്വരന്‍ പിള്ള (78), പരവൂര്‍ സ്വദേശി ശ്രീധരന്‍ നായര്‍ (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവര്‍ഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണന്‍ (65), ഹരിപ്പാട് സ്വദേശി മുരുഗന്‍ (58), തൃശൂര്‍ ഇരിങ്ങാലകുട സ്വദേശി വത്സന്‍ (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂര്‍ സ്വദേശി രാമന്‍ നായര്‍ (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലന്‍ (74), പാലക്കാട് കോയിപ്ര സ്വദേശി മിചല്‍ സ്വാമി (72), മലപ്പുറം വേലൂര്‍ സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലന്‍ (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങല്‍ സ്വദേശി ഷാജഹാന്‍ (40), പാരമലങ്ങാടി സ്വദേശി ഹസന്‍ (86),…

    Read More »
  • Top Stories
    Photo of ജമ അത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ.മുരളീധരൻ

    ജമ അത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ.മുരളീധരൻ

    കോഴിക്കോട് : ജമ അത്തെ ഇസ്ലാമി മതേതര സ്വഭാവമുള്ള സംഘടനയാണെന്ന് കെ.മുരളീധരൻ എം.പി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ അവര്‍ മത രാഷ്ട്രവാദമെന്ന നയം മാറ്റി. നിലവില്‍ മതേതര സ്വഭാവം ഉള്ളതിനാലാണ് ഈ തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുകൂടിയത്. ഇത് യുഡിഎഫിന് ഗുണം ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടി എടുക്കും. ഇത് സ്വാഭാവികമാണ്. മുക്കത്തെ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പേ പ്രശ്നങ്ങളുണ്ട്. കല്ലാമലയിലെ വിവാദവും വെല്‍ഫെയര്‍ പാര്‍ട്ടി വിവാദവും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു നഗരസഭയും ബിജെപി ഭരിക്കില്ലന്നും കെ മുരളീധരൻ വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of പാചക വാതക വില വീണ്ടും കൂട്ടി

    പാചക വാതക വില വീണ്ടും കൂട്ടി

    ന്യൂഡൽഹി : പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത് . 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്.

    Read More »
  • Cinema
    Photo of ആകസ്മികതകളുടെ ‘M-24’

    ആകസ്മികതകളുടെ ‘M-24’

    പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ക്യാമറയ്ക്കു മുന്നിലെത്തുന്ന ഷോർട്ട് ഫിലിമാണ് M – 24. ‘നല്ലവിശേഷം’ എന്ന ചിത്രത്തിന് ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

    Read More »
  • Top Stories
    Photo of മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

    മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

    തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടത്. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. കൈരളി ടിവി, ന്യൂസ് 18 കേരളം, മനോരമ,മംഗളം ടിവി, തുടങ്ങി വിവിധ മാധ്യമങ്ങളില്‍ എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 2707 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 2707 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം :കേരളത്തിൽ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) എന്നിവരുടെ മരണമാണ്…

    Read More »
  • Top Stories
    Photo of തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

    തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

    കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. മൂന്നാം തവണയും അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപങ്ങളെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഉത്തരവാണ് റദ്ദാക്കിയത്. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. സംവരണസീറ്റുകള്‍ റൊട്ടേഷന്‍ പാലിച്ച്‌ മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹര്‍ജികളില്‍ പലതിലും കക്ഷിയായിരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്‍കിയിരുന്നു.941 ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരും. ബ്ലോക്കുകളിലും മുന്‍സിപ്പാലിറ്റികളിലും മാറ്റം വരുത്തേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

    Read More »
  • Top Stories
    Photo of തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

    തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

    കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്. ഇതോടെ സംസ്ഥാനത്ത് മൂന്നുഘട്ടങ്ങളായുള്ള വോട്ടെടുപ്പ് ഇന്ന് പൂർത്തിയാവും. ബുധനാഴ്ച ഫലമറിയാം.

    Read More »
  • News
    Photo of ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിതാ നായർക്കെതിരെ കേസ്

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിതാ നായർക്കെതിരെ കേസ്

    തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിതാ നായർക്കെതിരെ കേസ്. ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സരിതാ നായരുൾപ്പെടെ മൂന്നാളുകളുടെ പേരിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. ബെവ്കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരൻ. കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായ രതീഷാണ്. രതീഷ് പണം വാങ്ങിയതെന്നാണ് പരാതി. പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് കേസിലെ രണ്ടാം പ്രതിയായ സരിതാ നായർക്ക് നൽകിയത്. സരിതയുടെ തിരുനെൽവേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ രണ്ടാം പ്രതിയായിട്ടാണ് സരിതയുടെ പേർ ചേർത്തിരിക്കുന്നത്. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്കോയിൽ ജോലി നൽകാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നൽകിയത്. പണം നൽകിയതിനുശേഷം വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു. ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്നാണ് അരുൺ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായർ അരുണിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു

    സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു

    കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശാര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതിമോശമായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. മലയാളിയായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളോടെ കേരളത്തിലേക്ക് വരികയായിരുന്നു. കൊയിലാണ്ടി ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ചിത്രരചനയില്‍ ബിരുദം നേടി. മലയാള സാഹിത്യ ലോകത്തിന് ഒട്ടേറെ നോവലുകളും ചെറുകഥകളും യാത്രാവിവരണങ്ങളും സംഭാവന ചെയ്ത പ്രതിഭയായിരുന്നു യു എ ഖാദര്‍. തൃക്കോട്ടൂര്‍ പെരുമ, ഒരു പിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി,തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം തുടങ്ങി അമ്പതിലധികം കൃതികളുടെ കര്‍ത്താവാണ്. അവസാനമായി പുറത്തിറങ്ങിയ രചന 2011 ല്‍ പ്രസിദ്ധീകരിച്ച ശത്രു എന്ന നോവലാണ്. ഓര്‍മകളുടെ പഗോഡ എന്ന പേരില്‍ അദ്ദേഹം രചിച്ച യാത്രാവിവരണം 70 വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാടായ മ്യാന്‍മര്‍ സന്ദര്‍ശിച്ചതിതും തുടര്‍ന്നുള്ള ഗൃഹാതുരഓര്‍മകളുടെയും സമാഹാരമാണ്. 1983 ല്‍ തൃക്കോട്ടൂര്‍ പെരുമ എന്ന കഥാസാമാഹരത്തിനും 2000 ല്‍ അഘോരശിവം എന്ന നോവലിനും 2007 ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനും തൃക്കോട്ടൂര്‍ പെരുമ അര്‍ഹമായി. ഇവ കൂടാതെ എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി.ടി സ്മാരക പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണി നിലയത്തിലും സംസ്ഥാന ആരോഗ്യ വകുപ്പിലും സേവനമനുഷ്ഠിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭരണ സമിതികളിലെ ഉപാദ്ധ്യക്ഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവര്‍ണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചു.

    Read More »
Back to top button