Month: December 2020
- Top StoriesDecember 11, 20200 150
ആയുര്‍വേദത്തിൽ സർജറി: അലോപ്പതി ഡോക്ടർമാർ ഇന്ന് പണിമുടക്കും
തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും. ഐഎംഎയുടെ നേതൃത്വത്തിലാണ് സമരം. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ വൈകിട്ട് ആറ് വരെ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും ഐ.എം.എ വ്യക്തമാക്കി. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും.
Read More » - Top StoriesDecember 10, 20200 158
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; 76 ശതമാനത്തോളം പോളിങ്
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനം ശരാശരി 76 ശതമാനം പിന്നിട്ടു. എട്ടിന് നടന്ന ഒന്നാംഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു പോളിങ്. വയനാട് ജില്ലയിലാണ് കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 79 ശതമാനമാണ് വയനാട്ടില്‍ പോളിങ്. കോട്ടയം 77.1, എറണാകുളം 78, തൃശൂര്‍ 75.7, പാലക്കാട് 75 എന്നിങ്ങനെയാണ് ലഭ്യമായ വിവരം അനുസരിച്ചുള്ള പോളിങ് ശതമാനം. അഞ്ച് ജില്ലകളിലെ 98,57,208 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതിയത്. 350 ഗ്രാമപഞ്ചായത്തുകളും 58 ബ്ലോക്ക് പഞ്ചായത്തുകളും 2 കോര്‍പറേഷനുകളും 36 മുനിസിപ്പാലിറ്റികളും അഞ്ച് ജില്ലാപഞ്ചായത്തുകളും ഉൾപ്പെടെ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരുമാണ് രണ്ടാംഘട്ടത്തിലെ വോട്ടര്‍മാര്‍. ഇതില്‍ 57,895 പേര് കന്നി വോട്ടര്‍മാരായിരുന്നു.
Read More » - Top StoriesDecember 10, 20200 148
നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം: അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡൽഹി : ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ബംഗാളിലുണ്ടായ അക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണറോടും കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
Read More » - Top StoriesDecember 10, 20200 162
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesDecember 7, 20200 150
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesDecember 7, 20200 163
ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍; ആയുധങ്ങളുമായി അഞ്ചുപേര്‍ പിടിയിൽ
ഡൽഹി : ഡല്‍ഹിയില്‍ ആയുധധാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ആയുധങ്ങളുമായി അഞ്ചുപേര്‍ പിടിയിലായി. രണ്ട് പഞ്ചാബുകാരും മൂന്നു കശ്മീരുകാരുമാണ് പിടിയിലായത്. ഷകര്‍പുരിലാണ് ഇന്നു രാവിലെ ഏറ്റുമുട്ടലുണ്ടായത്. കാറില്‍ എത്തിയ സംഘത്തെ പോലീസ് പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തുമ്പോള്‍ പോലീസിനു നേര്‍ക്ക് വെടിവയ്പ് നടത്തി. പോലീസ് തിരിച്ചും വെടിവച്ചു. പിടിയിലായവർക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പഞ്ചാബില്‍ നിന്നും മയക്കുമരുന്ന് കടത്തുന്ന ഭീകര സംഘങ്ങളിലെ അംഗങ്ങളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് പഞ്ചാബ് വഴി ഡല്‍ഹിയില്‍ എത്തിക്കുന്ന നാര്‍ക്കോ ടെററിസ്റ്റ് സംഘമാണിതെന്നും പോലീസ് വ്യക്തമാക്കി.
Read More » - NewsDecember 7, 20200 140
ഇടുക്കിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് പേർ വെട്ടേറ്റുമരിച്ചു
ഇടുക്കി : ഇടുക്കി വലിയ തേവാളയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് പേർ വെട്ടേറ്റുമരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഒരേ വീട്ടിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികൾ തമ്മിലായിരുന്നു സംഘർഷം. സംഘർഷത്തിൽ ഷുക് ലാലിന്റെ ഭാര്യ വാസന്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ് ഇവർ. പ്രതിയായ ജാർഖണ്ഡ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കിയെ (30)സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് പോലീസ് പിടികൂടി. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
Read More » - Top StoriesDecember 4, 20200 163
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesDecember 3, 20200 146
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ. ഡി റെയ്ഡ്
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും, പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലുമാണ് ഇ ഡി യുടെ മിന്നൽപരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് മൂവരുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നാണ് സൂചന.
Read More » - Top StoriesDecember 3, 20200 149
ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു
കൊളംബൊ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് തീരം തൊട്ടത്. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയില്‍ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകിയതായുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് പാമ്പന്‍ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരം തൊടും. ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു. ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്തും മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കടക്കുന്നതിന് മുന്‍പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ 8 കമ്പനി എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
Read More »