Year: 2020
- Top StoriesNovember 3, 20200 155
ബിനീഷ് പണം സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി
ബംഗളൂരു : ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് അനൂപിന് നല്‍കിയ അഞ്ച് കോടി രൂപ സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി കണ്ടെത്തി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബിനീഷിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഇ.ഡി രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണ്. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ടെന്നും ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കള്‍ ബിനീഷ് മറച്ചുവച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തിങ്കളാഴ്ച ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കിയിരുന്നു.
Read More » - Top StoriesNovember 2, 20200 153
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും
ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിനീഷിനെ എൻഫോഴ്‌സ്മെന്റിന് നാലുദിവസത്തെ കസ്റ്റഡിയിൽ കൊടുത്തത്. കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ഇന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടിയും അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.
Read More » - Top StoriesNovember 1, 20200 156
സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
Read More » - Top StoriesNovember 1, 20200 160
കേരളത്തിൽ ഇന്ന് 7025 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesNovember 1, 20200 171
ഇ.ഡി അന്വേഷണം സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളിലേക്ക്
കൊച്ചി : സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വൻകിട പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി എന്നീ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി ആവശ്യപ്പെട്ടത്. പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് സര്‍ക്കാരിനെതിരെ നീളുന്നതിന്‍റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കസ്റ്റഡിയിലുള്ള എം.ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇ.ഡി.ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇ.ഡി.വിപുലമാക്കിയിട്ടുണ്ട്.
Read More » - Top StoriesNovember 1, 20200 162
ബിനീഷിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും അന്വേഷണം തുടങ്ങി
ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും അന്വേഷണം തുടങ്ങി. ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. കൂടുതൽ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ വരും ദിവസം എൻസിബി കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എൻസിബി അന്വേഷിക്കുന്നത്. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ 8 മണിയോടെ അവസാനിച്ചു.
Read More » - Top StoriesOctober 31, 20200 182
സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
Read More » - Top StoriesOctober 31, 20200 167
കേരളത്തിൽ ഇന്ന് 7983 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesOctober 31, 20200 172
ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഐഎ അന്വേഷിച്ചേക്കും
ബംഗളുരു : ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന് കർണാടക ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വളരെയധികം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബംഗളുരു നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണുള്ളത്. അത്തരത്തില്‍ ഒരു കേന്ദ്ര ഏജന്‍സി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടുകൂടിത്തന്നെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പിലേക്കെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എന്‍ഐഎ കേസ് അന്വേഷിയ്ക്കും എന്നാണ് സൂചനകള്‍.
Read More » - Top StoriesOctober 30, 20200 169
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
Read More »