Year: 2020
- Top StoriesOctober 30, 20200 164
കേരളത്തിൽ ഇന്ന് 6638 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesOctober 30, 20200 184
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 31നകം
തിരുവനന്തപുരം : കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സർക്കാരിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശദ തീയതി പിന്നീടു പ്രഖ്യാപിക്കും. ഇതോടെ നവംബര്‍ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തീരുമാനം നവംബര്‍ 4നു മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാകും നടപടി. ഇതനുസരിച്ച് 14 ജില്ലാ പഞ്ചായത്തുകളും 6 കോര്‍പറേഷനുകളും കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാകും ഭരിക്കുക. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും ഭരണം. ഇവര്‍ക്കു പുറമേ 2 ഉദ്യോഗസ്ഥര്‍ കൂടി സമിതിയിലുണ്ടായേക്കും. പകര്‍ച്ചവ്യാധികള്‍ പോലുള്ള അപൂര്‍വ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ കമ്മിഷനുള്ള അധികാരം ഉപയോഗിച്ചാണു നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 2 ദിവസം കൂടി പേരു ചേര്‍ക്കാം. www.lsgelection.kerala.gov.in വെബ്‌സൈറ്റ് വഴിയാണു പേരു ചേര്‍ക്കേണ്ടത്. നിലവിലുള്ള പട്ടികയിലെ തെറ്റു തിരുത്തുന്നതിനും വാര്‍ഡ് മാറ്റുന്നതിനും സൗകര്യമുണ്ട്. പ്രവാസികള്‍ക്കും പേരു ചേര്‍ക്കാം. പരേതരും സ്ഥലംമാറി പോയവരുമായവരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും പരിഗണിക്കും.
Read More » - Top StoriesOctober 30, 20200 184
ബിനീഷ് കോടിയേരി ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ബെംഗളൂരു : മയക്കുമരുന്ന് പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. നാല് ദിവസത്തേക്കാണ് ബിനീഷിനെ എൻഫോഴ്‌സ്മെന്റ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാര്‍പ്പിച്ചത്. ഇന്ന് രാവിലെ ശാന്തി നഗറിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക്കൊബിനീഷിനെ ചോദ്യം ചെയ്യാനായി കൊണ്ടുവരും. ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിനോടൊപ്പം ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിൽ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവും ഇ.ഡി. അന്വേഷിക്കും. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടും. 2015-ൽ ബിനീഷ് ബെംഗളൂരുവിൽ ആരംഭിച്ച ബി. ക്യാപിറ്റൽ ഫിനാൻസ് സർവീസിന്റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്.
Read More » - NewsOctober 30, 20200 169
അശ്ലീല യുട്യൂബർക്ക് മർദ്ദനം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി : അശ്ലീല യുട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്‌മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്‌മിയെ കൂടാതെ ആക്‌ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍. അതേസമയം ഭാഗ്യലക്ഷ്‌മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
Read More » - Top StoriesOctober 30, 20200 177
കശ്‍മീരിൽ ഭീകരർ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവച്ചു കൊന്നു
ശ്രീനഗര്‍ : കശ്‍മീരിൽ നടന്ന ഭീകരക്രമണത്തിൽ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവച്ചു കൊന്നു. യുവമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി ഫിദ ഹുസൈൻ പാർട്ടിപ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30-ഓടെ കശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. കുൽഗാമിലെ വൈ.കെ. പോരയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ഇന്നു നടന്ന ആക്രമണത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല അപലപിച്ചു. “തീവ്രവാദ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്‍ക്ക് ജന്നത്തില്‍ സ്ഥാനം നല്‍കട്ടെ, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ, ‘അദ്ദേഹം പറഞ്ഞു.
Read More » - Top StoriesOctober 29, 20200 171
കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊന്‍മല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരന്‍ (67), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1429 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
Read More » - Top StoriesOctober 29, 20200 153
ബിനീഷ് കോടിയേരിയെ നാല് ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു
ബെംഗളുരു : ബിനീഷ് കോടിയേരിയെ നാല് ദിവസം എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പമിരുത്തി ബിനീഷിനെ തുടർ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നാണ് വിവരം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.
Read More » - Top StoriesOctober 29, 20200 162
പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം: ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎം കസ്‌റ്റഡിയിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്‌റ്റിലായി. ഇന്ന് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച് തീവെട്ടി കൊളളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പാർട്ടി സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേന്ദ്രമായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സിയെ വിളിച്ച് വരുതിയത് മുഖ്യമന്ത്രിയല്ലേ? പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച ശേഷമാണ് കേസില്‍ അന്വേഷണം വന്നത്. അറസ്റ്റ് വന്നപ്പോള്‍ അത് പകപോക്കലാണെന്ന് പാര്‍ട്ടി പറയുന്നത് എന്തിനാണ്?’ നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കാമെന്നാണോ കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറി രാജിവയ്ക്കാൻ താൻ പറയില്ലെന്നും രാജിവയ്ക്കാതിരിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെ കുറിച്ച് നിരന്തരം വലിയ കേസുകള്‍ വരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നു. ബിനിഷീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ഇനി ചോദ്യം ചെയ്യപ്പെടാൻ പോവുകയാണ്. പാർട്ടി സെക്രട്ടറിയുടെ മകനെതിരേ നിരന്തര ആരോപണങ്ങളാണ് വരുന്നത്. അതിന് പാർട്ടിയുടേയും ഭരണത്തിന്റേയും തണലുണ്ട്. നാടിന് അപമാനമാണിത്. അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഎമ്മിന് എങ്ങനെ കഴിയുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ഈ പാർട്ടിയുടെ നേതാക്കന്മാർ ആരെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ഈ കൊള്ളക്കാരേയും കള്ളന്മാരേയുമെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ മതിയാവൂ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാൻ പോകുകയാണെന്നും കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Read More » - Top StoriesOctober 29, 20200 166
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു
ബെംഗളുരു : ബംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിനകമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത് വരികയായിരുന്നു. രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെ കോടതിയിൽ ഹാജരാക്കി നാലു ദിവസത്തേക്ക് എൻഫോഴ്‌സ്മെന്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ ഇഡി അറസ്റ്റ്ഓ ചെയ്യ്തത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതും തുടർന്ന് അറസ്റ്റ് ചെയ്തതും.
Read More » - Top StoriesOctober 29, 20200 147
ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ബെംഗളുരു : സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത് വരികയായിരുന്നു.രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസിൽനിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.
Read More »