Year: 2020

  • News
    Photo of മുന്നോക്ക സംവരണത്തിനെതിരെയുള്ള ലീഗിന്‍റെ നീക്കം മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചുവിടാൻ: ഡി.എസ്.ജെ.പി

    മുന്നോക്ക സംവരണത്തിനെതിരെയുള്ള ലീഗിന്‍റെ നീക്കം മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചുവിടാൻ: ഡി.എസ്.ജെ.പി

    കൊച്ചി : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരേണതര സമുദായങ്ങളിൽ പ്പെട്ടവർക്ക് പത്തു ശതമാനം സംവരണം നല്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പടയൊരുക്കം കേരളത്തിലെ മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചു വിടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ (DSJP) പത്രകുറിപ്പ്. ഇന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം മുന്നാക്കക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഡി.എസ്.ജെ.പി എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടെന്നത് ലീഗ് മറക്കരുതെന്നും പത്രക്കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഇന്ത്യന്‍ പാര്‍ല്യമെന്റ് പാസാക്കിയ നിയമം അനുസരിച്ച്, കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ മുന്നാക്ക സംവരണത്തിന് എതിരെ വാളോങ്ങുന്ന ലീഗ് നിയമവാഴ്ച്ചക്കെതിരെ ആണ് പട നയിക്കുന്നത്. ഈ വിഷയത്തില്‍ മുന്നാക്ക സംവരണത്തെ അനുകൂലിച്ചും, ലീഗിന്‍റെ നയത്തെ കര്‍ശനമായി എതിര്‍ത്തും, സീറോ മലബാര്‍ കാത്തോലിക്കസഭ എടുത്ത നിലപാടുകളെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും എന്ന് ഡി.എസ്.ജെ.പി പത്രക്കുറിപ്പില്‍ അറിയിച്ചു. സംവരണത്തെ മറയാക്കി ദളിതര്‍ ഉള്‍പ്പെടുന്ന അവശ സമുദായങ്ങളെ കൂട്ട് പിടിക്കാന്‍ ലീഗ് ചെയ്യുന്ന ശ്രമം വഞ്ചനാപരവും, അപഹാസ്യവും ആണ്. ദളിതരുടെ ജീവിതം ഇന്നും യാതനാ പൂർണമായി തുടരുമ്പോൾ, ന്യൂനപക്ഷത്തിനെ പേര് പറഞ്ഞു പിൻവാതലിലൂടെ സംവരണം നേടിയവർ ദളിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ആണ് അനര്‍ഹമായി തട്ടിയെടുക്കുന്നത്. അധികാരവും സമ്പത്തുമുള്ള ഒരു കൂട്ടര്‍ ദളിതരെ മുൻ നിർത്തി അവശത അഭിനയിച്ചു നടത്താന്‍ ശ്രമിക്കുന്ന കപടനാടകത്തെ ഡി.എസ്.ജെ.പി ശക്തിയായി അപലപിക്കുന്നു. ചത്ത കുതിരയെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പുശ്ചിച്ചു തള്ളിയ മുസ്ലിം ലീഗെന്ന വർഗീയ കക്ഷിയെ കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റിയത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും നല്കിയ സംരക്ഷണവും പ്രോത്സാഹനവുമാണ്. ലീഗിന്‍റെ വളർച്ചയും അവർ സ്വീകരിക്കുന്ന നിലപാടുകളുമാണ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത്. മതാടിസ്ഥാനത്തിൽ സംവരണം നല്കുന്ന കേരളത്തിലെ സംവിധാനം തന്നെ ഭരണഘടനാ വിരുദ്ധമാണ്. സംവരണ വിഷയത്തിൽ ലീഗ് നിലപാടിനെ കുറിച്ച് ധീരമായി അഭിപ്രായം പറയാൻ കെ.പി.സി.സി  പ്രസിഡൻ്റ് തയ്യാറാകണമെന്നും ഡി.എസ്.ജെ.പി ആവശ്യപ്പെട്ടു.

    Read More »
  • Top Stories
    Photo of എം. ശിവശങ്കര്‍ അറസ്റ്റില്‍

    എം. ശിവശങ്കര്‍ അറസ്റ്റില്‍

    കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്‌ട്രേറ്റ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടർന്ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ശിവശങ്കറിനെ എത്തിച്ചു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 8790 പേര്‍ക്ക്‌ കോവിഡ്

    കേരളത്തിൽ ഇന്ന് 8790 പേര്‍ക്ക്‌ കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8790 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of എം.ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

    എം.ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

    കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസിൽ  ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ  കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേർഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ഭരണത്തിൽ സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3711 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. 7107 പേർ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് 20 പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടയിൽ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്.12.19 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂർ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂർ 174, ഇടുക്കി 79, കാസർഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാർ (55), ചേർത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അർപ്പൂകര സ്വദേശി വിദ്യാധരൻ (75), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂർ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധൻ (80), ചേവൂർ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂർ സ്വദേശി ചന്ദ്രശേഖരൻ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാർത്യായിനി അമ്മ (89), വയനാട് തവിഞ്ഞാൽ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയൽ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുൾ റഹ്മാൻ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജൻ (62), കാസർഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ…

    Read More »
  • Top Stories
    Photo of മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ്

    മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ്

    കോട്ടയം : മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. ഈ വർഷം ജനുവരി മുതലാണ് മുൻകാല പ്രാബല്യം അനുവദിക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്നുതന്നെ നികത്തപ്പെടണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടു.

    Read More »
  • News
    Photo of കൊല്ലത്ത് വൻ കഞ്ചാവ് വേട്ട

    കൊല്ലത്ത് വൻ കഞ്ചാവ് വേട്ട

    കൊല്ലം : കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട. മയ്യനാട് കൈതപ്പുഴയില്‍ വീടിനുള്ളില്‍ ട്രോളി ബാഗില്‍ വലിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവാണ്  പിടിച്ചെടുത്തത്. കഞ്ചാവ് കൈവശം വച്ചിരുന്ന അനില്‍ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യ്തു. കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച്‌ ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  ഇന്നലെ രാത്രിയായിരുന്നു റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതിനായി വാങ്ങി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ലക്ഷങ്ങള്‍ വില വരും. കഞ്ചാവ് ഓച്ചിറയില്‍ നിന്നും എത്തിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഞ്ചാവ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. കൊട്ടിയം മയ്യനാട് പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്ന ചില സംഘങ്ങളെ കുറിച്ച്‌ പൊലീസിന് വിരങ്ങള്‍ ലഭിച്ചിടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇരവിപുരം എസ്.എച്ച്‌.ഒ കെ. വിനോദ്, ഇരവിപുരം എസ്.ഐ എ.പി. അനീഷ്, ഡാന്‍സാഫ് ടീം എസ്.ഐ ജയകുമാര്‍, എസ്.ഐമാരായ ബിനോദ് കുമാര്‍, വനിതാ എസ്.ഐ നിത്യാസത്യന്‍, സന്തോഷ്, സുനില്‍, എ.എസ്.ഐ ഷിബു.ജെ.പീറ്റര്‍, എസ്.സി.പി.ഒ രാജേഷ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ബൈജു പി. ജെറോം, മനു, ബൈജു, സീനു, റൂബി, കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 6843 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 6843 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി അബ്ദുള്‍ റസാഖ് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരന്‍ (84), ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്ണന്‍ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്ണകുമാര്‍ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാര്‍ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദന്‍ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹര്‍ബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1332 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    Read More »
  • News
    Photo of കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

    കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ 38 കാരൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയാണ് ആത്മത്യാശ്രമം. ശൗചാലയത്തിൽ പോയി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ജീവനക്കാർ അനേഷിച്ചപ്പോഴാണ് ആത്മഹത്യ ശ്രമം അറിഞ്ഞത്. കൗൺസിലിംഗിന് ശേഷം ആശുപത്രി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കവേ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
Back to top button