Year: 2020

  • Top Stories
    Photo of ശിവശങ്കർ എല്ലാത്തിനും പങ്കാളി; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

    ശിവശങ്കർ എല്ലാത്തിനും പങ്കാളി; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

    കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുളള ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ പണമിടപാടുകളെക്കുറിച്ച്‌ തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് നേരത്തേ ശിവശങ്കര്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്സാപ്പ് ചാറ്റുകള്‍. സ്വപ്ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്സാപ്പ് സന്ദേശങ്ങളിൽ ലോക്കർ സംബന്ധിച്ച ആശങ്കകൾ  പങ്കുവെക്കുന്നുണ്ട്. മാധ്യമങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണുഗോപാലിനോട് കേരളം വിട്ടു പോകാനും ശിവശങ്കർ ഉപദേശിക്കുന്നുണ്ട്.  2018 നവംബ‍ര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിം​ഗ് ആരംഭിക്കുന്നത്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പില്‍ ച‍ര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം എങ്ങനെയെല്ലാം കൈകാര്യം ചെയ്യാമെന്ന് വേണു​ഗോപാലിനോട് ശിവശങ്ക‍‍ര്‍ ചോദിക്കുന്നുണ്ട്. ഇ ഡി ശിവശങ്കറിനോട് 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച്‌ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വേണു​ഗോപാലുമായി പണമിടപാടിനെക്കുറിച്ച്‌ ച‍ര്‍ച്ച ചെയ്തിരുന്നുവോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നുതന്നെയായിരുന്നു മറുപടി. എന്നാല്‍ ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇടപാടുകള്‍ എല്ലാം ശിവശങ്കറിന്റെ അറിവോടെയാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇ ഡി ശിവശങ്കറിനെതിരായ കൂടുതല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇ ഡി ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ചാറ്റുവിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുത്തുവന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നു എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്.

    Read More »
  • Top Stories
    Photo of ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

    ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

    ഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ കാലത്ത് നമ്മൾ സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വർഷം വരെ നമ്മൾ നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങൾ വരാനുണ്ട്. ഈ ഘട്ടത്തിൽ നാം സംയമനം പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ്​ 19നെതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു. ‘രാജ്യത്തെ ജനങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ സൈനികർ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങൾ ഈ വർഷം നടക്കുന്നുണ്ട്. അതിർത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികർ. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളിൽ നാം വീടുകളിൽ വിളക്ക് കത്തിക്കണം’ പ്രധാനമന്ത്രി പറഞ്ഞു. ഉത്സവ ആഘോഷവേളകളില്‍ ലോക്​ഡൗണ്‍ സമയത്ത്​ ആ​രെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിര്‍ബന്ധമായും ഓര്‍മിക്കണം. ലോക്​ഡൗണ്‍ സമയത്ത്​ സ്വന്തം ജീവന്‍പോലും പണയംവെച്ച്‌​ സമൂഹവുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചവരെ ഓര്‍ക്കണം. ശുചീകരണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സുരക്ഷജീവനക്കാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഉത്സവ സമയങ്ങളില്‍ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്തണം -മോദി കൂട്ടിച്ചേര്‍ത്തു. ഉത്സവാഘോഷങ്ങളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക്​ പ്രധാന്യം നല്‍കണം. നമ്മുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക്​ ആഗോളതലത്തില്‍ എത്തിച്ചേരാന്‍ കഴിവുണ്ട്​. ഖാദി പോലുള്ള ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.

    Read More »
  • Top Stories
    Photo of വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കും

    വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കും

    പാലക്കാട് : വാളയാര്‍ കേസിൽ ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വ‍ര്‍ഷം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 25 മുതല്‍ ഒരാഴ്ചയാണ് വീട്ടുമുറ്റത്ത് രക്ഷിതാക്കളുടെ സത്യാഗ്രഹം.കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം. 2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. ഏതന്വേഷണത്തിനും കൂടെയെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കി. പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നുവെന്ന് ആരോപിച്ച്‌ മാതാപിതാക്കളുടെ സമരം. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍, പ്രോസിക്യൂഷന് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയായാണ് മാതാപിതാക്കള്‍ കാണുന്നത്. നടപടിക്രമങ്ങളുടെ സാങ്കേതികമായ കാലതാമസമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതിയില്‍ അടുത്തയാഴ്ച വാദം തുടങ്ങും.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്‍സിപ്പാലിറ്റി (26), പെരിന്തല്‍മണ്ണ മുന്‍സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്‍കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്‍ഡ് 8, 11), ചെറിന്നിയൂര്‍ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 13), ആറന്മുള (സബ് വാര്‍ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 6), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 8253 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 8253 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of കാശ്മീരിന്റെ പതാക പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലന്ന് മെഹബൂബ മുഫ്തി

    കാശ്മീരിന്റെ പതാക പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലന്ന് മെഹബൂബ മുഫ്തി

    ശ്രീനഗർ : കാശ്മീരിന്റെ പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങൾ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവർക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലിൽ നിന്ന് മോചിതയായ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. “ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാൽ മാത്രമേ ഞങ്ങൾ ദേശീയ പതാക ഉയർത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.” – മെഹ്ബൂബ മുഫ്തി പറഞ്ഞു. ഭരണഘടനാ പ്രകാരം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്രം പിൻവലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാർട്ടി ഉപേക്ഷിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നൽകേണ്ടിവരും. അതാണ് സംഭവിക്കാൻ പോകുന്നതെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. നമ്മുടെ കൈയിൽനിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു. 14 മാസത്തെ തടവിൽ നിന്ന് മോചിതയായ ശേഷം ആദ്യമായാണ് മെഹബൂബ മാധ്യമങ്ങളെ കണ്ടത്. 

    Read More »
  • News
    Photo of കേരള സിവില്‍ സര്‍വീസ് അക്കാദമിയിൽ ക്ലാസുകൾ1 മുതൽ

    കേരള സിവില്‍ സര്‍വീസ് അക്കാദമിയിൽ ക്ലാസുകൾ1 മുതൽ

    തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള പരിശീലനത്തിന് പ്രവേശനം ആരംഭിച്ചു.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള ത്രിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങളിലെ പ്രവേശനമാണ് ആരംഭിച്ചത്. 27 മുതല്‍ 31 വരെ ഓണ്‍ലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം. 2020 നവംബര്‍ ഒന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ക്ലാസ്. പൊതു അവധി ദിവസം ഒഴികെയുളള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട നാല് മണി വരെയാണ് ക്ലാസ്. കോളേജ് വിദ്യാർത്ഥികളെ കൂടാതെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡവലപ്മെന്റ്/ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളും ആരംഭിക്കുന്നു. തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കര്‍ ഭവനിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐസിഎസ്‌ആര്‍ പൊന്നാനി, ആളൂര്‍, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സും നടത്തുക. നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 15 വരെയാണ് കാലാവധി. അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ അതത് സെന്ററുകളില്‍ നേരിട്ട് നല്‍കാം. പ്രവേശന പരീക്ഷ ഇല്ല. അപേക്ഷാഫോമും വിവരങ്ങളും www.ccek.org, www.kscsa.org എന്ന വെബ്സൈറ്റില്‍ ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് www.ccek.org, www.kscsa.org ഫോണ്‍: 0471-2313065, 2311654, 8281098864, 8281098863.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3), കൊല്ലം ജില്ലയിലെ ചിറക്കര (4, സബ് വാര്‍ഡ് 15), ക്ലാപ്പന (13), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), വടക്കാഞ്ചേരി (12), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (1), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (12, സബ് വാര്‍ഡ് 14), ആലപ്പുഴ ജില്ലയിലെ ആല (സബ് വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കഞ്ഞിയാര്‍ (6), പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം (സബ് വാര്‍ഡ് 7, 8, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 8511 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 8511 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97), എറണാകുളം പള്ളിപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (76), രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍ (68), തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ് (70), കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ (85), അത്തോളി സ്വദേശി ഗോപാലന്‍ (59), ചാലപ്പുറം സ്വദേശി അബ്ദുള്ള കോയ (82), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് (67), ഇടയില്‍ പീടിക സ്വദേശിനി മറിയം (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1281 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    Read More »
  • News
    Photo of അടിച്ചെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം: ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി

    അടിച്ചെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം: ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി

    കൊച്ചി : അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം കൈയിലെടുക്കാനും ആളുകളെ മർദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു.  അടിക്കാൻ റെയിയാണെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം. അയാളെ (വിജയ് പി നായർ) ചോദ്യം ചെയ്യാൻ നിങ്ങളാരാണ് ? അയാൾ ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാൻ പാടുണ്ടോ? വിജയ് പി നായരെ നിങ്ങൾ മർദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. എന്നും മുൻ‌കൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. അതേസമയം, ഭാഗ്യലക്ഷമിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഈമാസം 30 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു. ശ്രീലക്ഷമി അറക്കൽ, ദിയ സന്ന എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഒക്ടോബർ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ലന്നും കോടതി പറഞ്ഞു.

    Read More »
Back to top button