Year: 2020

  • Top Stories
    Photo of എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 28ന്

    എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 28ന്

    കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 28ന് ഹൈക്കോടതി വിധി പറയും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചതിനു ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡി. കോടതിയിൽ വാദിച്ചു. സ്വപ്ന ഒരു മുഖം മാത്രമാണെന്നും എല്ലാം നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഇ.ഡി. കോടതിയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിൽ മുഖ്യ പങ്കാളിയാണ് ശിവശങ്കർ. ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് അധികൃതരെ ശിവശങ്കർ വിളിച്ചിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തന്നെ അറസ്റ്റുചെയ്യാൻ നീക്കം നടത്തുന്നുവെന്നു കാട്ടിയാണ് ശിവശങ്കർ മുൻകൂർജാമ്യ ഹർജികൾ നൽകിയത്. ഹർജികൾ നേരത്തേ പരിഗണിച്ചപ്പോൾ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വർണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നതായി കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കസ്റ്റംസിനു വേണ്ടി രാം കുമാറും ശിവശങ്കറിനു വേണ്ടി അഡ്വ. വിജയഭാനുവുമാണ് ഹാജരായത്. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

    Read More »
  • Top Stories
    Photo of അശ്ലീല യൂട്യൂബര്‍ക്ക്‌ മർദ്ദനം: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

    അശ്ലീല യൂട്യൂബര്‍ക്ക്‌ മർദ്ദനം: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

    കൊച്ചി : അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹ‍ര്‍ജിയില്‍ പറയുന്നു. ലാപ്ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും ഇവര്‍ വാദിക്കുക. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. യൂട്യൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്.

    Read More »
  • Top Stories
    Photo of ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്

    ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്

    ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഭാരത് ബയോടെക്കാണ് വാക്‌സിന്‍ നിര്‍മാതാക്കൾ. ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഡിജിസിഐയെ സമീപിച്ചത്. ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനി കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡിസിജിഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 8369 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 8369 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of കോവിഡ് നമ്മെ വിട്ട് പോയിട്ടില്ലാത്തതിനാല്‍ ആഘോഷപരിപാടികളില്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

    കോവിഡ് നമ്മെ വിട്ട് പോയിട്ടില്ലാത്തതിനാല്‍ ആഘോഷപരിപാടികളില്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി : രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാല്‍ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാല്‍ ആഘോഷപരിപാടികളില്‍ ജാഗ്രത കൈവെടിയാന്‍ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല എന്നും രോഗ്യവ്യാപന തോത് കുറഞ്ഞതാണ് ആശ്വസിക്കാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ അശ്രദ്ധയോടെ ഇറങ്ങി നടക്കുന്ന ഫോട്ടോകളും വീഡിയോകളും അടുത്തിടെ കാണാനിടയായി. അതൊന്നും ശരിയല്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുമ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയാണ് അപകടത്തിലാകുന്നത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും വീണ്ടും കുതിച്ചുയർന്നുവെന്ന കാര്യം നാം ഓർക്കണം. നവരാത്രി ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. കൊവിഡിനെതിരെയുള്ള പോരാട്ടം തീവ്രമായി തുടരേണ്ടി വരും. അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിലാണ്. മരണ നിരക്ക് കുറവാണ്. രാജ്യത്തെ പത്തുലക്ഷം പേരിൽ 5,500 പേർക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളിൽ ഇത് 25,000ത്തോളമാണ്. രാജ്യത്തെ പത്തുലക്ഷം പേരിൽ 83 പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാൽ, യു.എസ്, ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അച് 600 ന് മുകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ചു. പത്ത് കോടി കൊവിഡ് റെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും പൂര്‍ണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു. ചിലര്‍ വൈറസിനെ ലഘുവായി കാണുകയാണ്. മാസ്ക് ഒഴിവാക്കുന്നത് സമൂഹത്തിനു ആപത്താണ് വരുത്തുക. കൊവിഡ് വാക്സിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നാം തുടര്‍ന്നുകൊണ്ടിരിക്കും. ചില വാക്സിന്‍ പരീക്ഷണങ്ങള്‍ അവയുടെ അവസാന ഘട്ടത്തിലാണ്. വാക്സിന്‍ ലഭ്യമാകും വരെ നാം ജാഗ്രത തുടരണം. പതിനഞ്ച് മിനിട്ടോളം നീണ്ട അഭിസംബോധനയിലൂടെ അദ്ദേഹം അറിയിച്ചു. Sharing a…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (സബ് വാര്‍ഡ് 1), കുട്ടമ്പുഴ (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാർക്ക് സന്ദേശം നൽകുമെന്ന്  ട്വിറ്ററിലൂയാണ് അദ്ദേഹം അറിയിച്ചത്. आज शाम 6 बजे राष्ट्र के नाम संदेश दूंगा। आप जरूर जुड़ें। Will be sharing a message with my fellow citizens at 6 PM this evening. — Narendra Modi (@narendramodi) October 20, 2020

    Read More »
  • News
    Photo of നടന്‍ പൃഥ്വിരാജിന് കൊവിഡ്

    നടന്‍ പൃഥ്വിരാജിന് കൊവിഡ്

    കൊച്ചി : നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും.

    Read More »
Back to top button