Year: 2020

  • Top Stories
    Photo of ലൈഫ് മിഷന്‍ കേസിൽ സ്റ്റേ നീക്കണമെന്ന സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി

    ലൈഫ് മിഷന്‍ കേസിൽ സ്റ്റേ നീക്കണമെന്ന സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി

    കൊച്ചി : ലൈഫ് മിഷന്‍ കേസിൽ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുളള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുളള അനുവാദം വേണമെന്നുമുളള ആവശ്യവുമായാണ് സി.ബി.ഐ ഹൈക്കോടതിയില്‍ എത്തിയത്. എതിര്‍ സത്യവാങ്മൂലം എവിടെ എന്ന് കോടതി ചോദിച്ചു. എന്നാല്‍ എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാല്‍ ആണ് കാലതാമസം എന്നും സി.ബി.ഐ വിശദീകരിച്ചു. എന്നാല്‍ പിന്നെ എന്തിനാണ് വേഗത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്ന് കോടതി ചോദിച്ചു. സി.ബി.ഐയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടാനും പബ്ലിസിറ്റിക്കുമാണ് താത്പര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സി.ബി.ഐയ്‌ക്ക് എതിര്‍ സത്യവങ്മൂലം നല്‍കി പുതിയ ഹര്‍ജി നല്‍കാം. അതിനു ശേഷം കേസ് എപ്പോള്‍ പരിഗണിക്കണം എന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് കോടതിയില്‍ വാദം നടന്നത്.

    Read More »
  • Top Stories
    Photo of ജലീലും, കടകംപള‌ളിയും പലവട്ടം കോണ്‍സുലേറ്റ് സന്ദർശിച്ചുവെന്ന് സരിത്ത്

    ജലീലും, കടകംപള‌ളിയും പലവട്ടം കോണ്‍സുലേറ്റ് സന്ദർശിച്ചുവെന്ന് സരിത്ത്

    തിരുവനന്തപുരം : കെ.ടി ജലീലും, കടകംപള‌ളി സുരേന്ദ്രനും,കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും മകനും, പലവട്ടം കോണ്‍സുലേ‌റ്റില്‍ വന്നിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. കോണ്‍സുലേ‌റ്റ് ജനറലിനെ കണ്ട് മകന്റെ യു.എ.ഇയിലെ ജോലിക്കാര്യം ശരിയാക്കാനാണ് കടകംപള‌ളി സുരേന്ദ്രന്‍ വന്നിരുന്നതെന്നാണ് മൊഴി. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും മകന്‍ അബ‌്ദുള്‍ ഹക്കീമും പലവട്ടം കോണ്‍സുലേ‌റ്റ് സന്ദര്‍ശിച്ചത്  സംഭാവനകള്‍ സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങാനുമാണെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്വപ്‌നയ്‌ക്ക് സ്‌പേസ്‌പാര്‍ക്കില്‍ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണെന്നും കള‌ളക്കടത്തിനെ കുറിച്ച്‌ കോണ്‍സലിന് അറിവുണ്ടായിരുന്നില്ലന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ പേരിലും സ്വപ്ന കള‌ളക്കടത്ത് കമ്മീഷന്‍ കൈപ്പ‌റ്റിയിട്ടുണ്ട്. അ‌റ്റാഷെയ്‌ക്ക് കള‌ളക്കടത്തില്‍ 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്ത് മൊഴി നല്‍കി.

    Read More »
  • Top Stories
    Photo of തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച നടന്നേക്കും

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച നടന്നേക്കും

    തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച നടന്നേക്കും. രണ്ട് ഘട്ടങ്ങളായായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക . ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനകം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നവംബര്‍ പതിനൊന്നിനകം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്‌ചാതലത്തിലാണ് തിരഞ്ഞെടുപ്പ് നീണ്ടത്. ഭരണഘടന പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ ഡിസംബര്‍ 11നകം തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍‌ട്ടികളുമായും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും കമ്മിഷന്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഒരു തീയതിയിലും അടുത്ത ഏഴ് ജില്ലകളില്‍ മറ്റൊരു തീയതിയിലുമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നത്. കൊവിഡിന്റെ പശ്‌ചാതലത്തില്‍ കൂടുതലും പോളിംഗ് ബൂത്തുകളും ഉദ്യോഗസ്ഥരും ആവശ്യമായിട്ടുളളതിനാലാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മാസം അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ സംവരണത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും. അതുകഴിഞ്ഞ് വോട്ടര്‍പട്ടിക പുതുക്കാനുളള അവസരം ഒരുവട്ടം കൂടി നല്‍കും. ശേഷമായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പരിശീലനം ഉള്‍പ്പടെയെുളള നടപടികള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്.

    Read More »
  • News
    Photo of ആത്‍മഹത്യാ ശ്രമം; സജ്ന ഷാജി ആശുപത്രിയിൽ

    ആത്‍മഹത്യാ ശ്രമം; സജ്ന ഷാജി ആശുപത്രിയിൽ

    കൊച്ചി : ഉറക്ക ഗുളിക അമിതമായ അളവില്‍ കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വഴിയോര കച്ചവടത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. തുടർന്ന് തന്നെയും സുഹൃത്തുക്കളെയും ചിലർ  അപമാനിക്കുകയും, ഉപജീവനമാര്‍ഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതില്‍ മനംനൊന്ത് ദിവസങ്ങള്‍ക്ക് മുമ്പ് സജ്ന ഫേസ്ബുക്കില്‍ ലൈവില്‍ വന്നിരുന്നു. തുടര്‍ന്ന് നിരവധിയാളുകള്‍ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടർന്നുണ്ടായ വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (കൺടെയ്ൻമെന്റ് സോൺ വാർഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂർ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 5022 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 5022 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5022 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂർ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂർ 293, പാലക്കാട് 271, കോട്ടയം 180, കാസർകോട് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗൾ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമൺ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിൻ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയൻകര സ്വദേശിനി ശ്രീമതി പ്രകാശൻ (75), തുറവൂർ സ്വദേശി സി.എസ്. ബെന്നി (53), ഫോർട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂർ ഒല്ലൂർ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദർഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുൾ ഖാദർ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂർ സ്വദേശി അബൂബേക്കർ (65), മേലൂർ സ്വദേശി യാസിർ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണൻ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂർ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസർകോട് കുമ്പള സ്വദേശി ടി.കെ. സോമൻ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂർ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ…

    Read More »
  • Top Stories
    Photo of ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

    ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

    കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും. ഈ മാസം 23 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് നേരത്തേ കോടതി പുറപ്പെടുവിച്ചിരുന്നു. ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹർജികളിൽ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേൾക്കും. ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കൂട്ടിക്കൊണ്ടു പോകാൻ വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പോകുന്നതിനിടെ വഴിയിൽവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തു കൊണ്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന്റെ വാദം അംഗീകരിച്ച കോടതി, കൂടുതൽ സമയം അനുവദിക്കുകയും ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

    Read More »
  • Top Stories
    Photo of തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: സംസ്ഥാനത്തിന്റെ ഹര്‍ജി ഹൈക്കോടതി തളളി

    തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: സംസ്ഥാനത്തിന്റെ ഹര്‍ജി ഹൈക്കോടതി തളളി

    തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. നേരത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന്‌ അനുമതി നല്‍കിയിരുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ ഹര്‍ജി തളളിയത്.

    Read More »
  • News
    Photo of പാലക്കാട് വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു

    പാലക്കാട് വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു

    പാലക്കാട് : കഞ്ചിക്കോട്  വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു. അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് മരിച്ചത്. പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് ഇവര്‍ മരണപ്പെട്ടത്. ഇന്നലെയാണ് ഇവര്‍ മദ്യപിച്ചത്. പോസ്റ്റ‌ുമോര്‍ട്ടത്തിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ സ്ഥിരീകരണം ഉണ്ടാവുകയുളളൂ. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.

    Read More »
  • Top Stories
    Photo of കൊവിഡ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍

    കൊവിഡ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍

    കൊച്ചി : കൊവിഡ് ബാധിച്ച്‌ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്ന് നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍. നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ മെഡിക്കല്‍ കോളേജിലെ നഴ്സിങ് ഓഫീസര്‍ ജലജാ ദേവി കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന പരാമര്‍ശം ഉള്ളത്. ജീവനക്കാരുടെ അശ്രദ്ധ കാരണം പലരുടെയും ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ ഡോക്ടറന്മാർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്നയാളാണിത്. അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലാണ് പ്രശ്‌നമാവാതെ രക്ഷപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഒന്നു കൂടി ശ്രദ്ധിക്കണം. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ശബ്ദ സന്ദേശം പറയുന്നു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ നഴ്‌സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശം ഗുരുതരമായ പരാമര്‍ശങ്ങളുമായി പുറത്ത് വന്നത്. എന്നാല്‍ നഴ്സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും, ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഓഫീസര്‍ വിശദീകരിച്ചു. സംഭവം വിവാദമായതോടെ ജന പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്ത് എത്തി.ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. ആരോപണത്തെ കുറിച്ച്‌ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു.

    Read More »
Back to top button