Year: 2020
- Top StoriesOctober 12, 20200 165
കേരളത്തിൽ ഇന്ന് 7836 പേർക്ക് രോഗമുക്തി
തിരുവനന്തപുരം :കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,99,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂര്‍ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂര്‍ 130, കാസര്‍ഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്.
Read More » - Top StoriesOctober 12, 20200 176
കേരളത്തിൽ ഇന്ന് 22 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : കേരളത്തിൽ 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന്‍ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന്‍ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന്‍ (83) എന്നിവരാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്.
Read More » - Top StoriesOctober 12, 20200 147
കേരളത്തിൽ ഇന്ന് 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് 796, മലപ്പുറം 584, തൃശൂര്‍ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസര്‍ഗോഡ് 246, പാലക്കാട് 203, കണ്ണൂര്‍ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്.
Read More » - Top StoriesOctober 12, 20200 137
സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read More » - Top StoriesOctober 12, 20200 141
കേരളത്തിൽ ഇന്ന് 5930 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന്‍ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന്‍ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന്‍ (83) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1025 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…
Read More » - Top StoriesOctober 12, 20200 164
നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും
ന്യൂഡല്‍ഹി : നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കൊവിഡ് കാരണമോ, കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടത് കാരണമോ കഴിഞ്ഞ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഒക്ടോബര്‍ 14ന് പരീക്ഷ നടത്തും. കേന്ദ്ര നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയുടെ തീരുമാനത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം ഒക്‌ടോബര്‍ 16ലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതില്‍ ഹാജരായത്.
Read More » - Top StoriesOctober 12, 20200 140
നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു
കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ വയറിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ‘കള’ എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ടോവിനോയെ പരിശോധനയിൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് വ്യക്തമായതോടെ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
Read More » - Top StoriesOctober 12, 20200 156
നടി ഖുശ്ബു ബിജെപിയിൽ ചേർന്നു
ഡൽഹി : പ്രമുഖ തെന്നിന്ത്യന്‍ താരം ഖുശ്ബു ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വ നല്‍കിയത്. നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. തുടർന്ന് ഖുശ്ബുവിന്റെ രാജിക്കത്തും പുറത്ത് വന്നിരുന്നു. പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നല്‍കിയത്.
Read More » - Top StoriesOctober 12, 20200 157
നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു
ചെന്നൈ : നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഇന്ന് രാവിലെ ഖുശ്ബുവിനെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നൽകിയ രാജിക്കത്ത് പുറത്തുവന്നത്. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ നീക്കം.
Read More » - Top StoriesOctober 12, 20200 149
സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ടുറിസം വകുപ്പ് ഉത്തരവിറക്കിയത്. അതേസമയം, നവംബർ ഒന്നുമുതൽ മാത്രമേ ബീച്ചുകൾ തുറക്കുകയുള്ളു.
Read More »