Year: 2020

  • Top Stories
    Photo of പാലാ നഗരസഭ പിടിച്ച്‌ എൽഡിഎഫ്

    പാലാ നഗരസഭ പിടിച്ച്‌ എൽഡിഎഫ്

    കോട്ടയം : ഇടത് മുന്നണി ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ സഹായത്തോടെയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടത് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്.ഗ്രാമപഞ്ചായത്തുകളിൽ 442 ഇടത്ത് എൽഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 3 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് മുൻ മേയർ കെ ശ്രീകുമാർ തോറ്റു

    തിരുവനന്തപുരത്ത് മുൻ മേയർ കെ ശ്രീകുമാർ തോറ്റു

    തിരുവനന്തപുരം : തിരുവനന്തപുരത്ത് എൽഡിഫ്  സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ മേയർ കെ ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയോടാണ് ശ്രീകുമാർ തോട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എസ് പുഷ്പലതയും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്.

    Read More »
  • Top Stories
    Photo of കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു

    കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു

    വളാഞ്ചേരി : മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനായ കാരാട് ആണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച മുസ്ലീം ലീഗിന്റെ അഷറഫ് അമ്പലത്തിങ്ങല്‍ ആണ് വിജയിച്ചത്. 142 വോട്ടുകളാണ് ഭൂരിപക്ഷം. അഷറഫ് 461 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടി.പി.മൊയ്തീന്‍ കുട്ടി 319 വോട്ടുകള്‍ മാത്രമാണ് നേടിയത്.

    Read More »
  • Top Stories
    Photo of ബി.ഗോപാലകൃഷ്ണന്‍ തോറ്റു

    ബി.ഗോപാലകൃഷ്ണന്‍ തോറ്റു

    തൃശ്ശൂര്‍ : തൃശ്ശൂരില്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ തോറ്റു. തൃശ്ശൂരില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണന്‍ തോറ്റത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്. വളരെ സുരക്ഷിതമായ സീറ്റെന്ന നിലയിലാണ് എന്‍ഡിഎ ഇവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകളിലടക്കം തുടക്കം മുതല്‍ ബി ജെ പിയുടെ സിറ്റിംഗ് വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ പിന്നിലാകുകയായിരുന്നു. താന്‍ തോല്‍ക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വോട്ട് മറിച്ചതായും ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.

    Read More »
  • Top Stories
    Photo of കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

    കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

    കണ്ണൂര്‍ : ചരിത്രത്തിൽ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു വിജയിച്ചത്. ശക്തമായ ത്രികോണമത്സരം നടന്ന വാര്‍ഡാണിത്. നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂര്‍ കോര്‍‍പ്പറേഷനില്‍ നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു.

    Read More »
  • Top Stories
    Photo of പാലക്കാട്‌ ബിജെപിക്ക് വൻ മുന്നേറ്റം

    പാലക്കാട്‌ ബിജെപിക്ക് വൻ മുന്നേറ്റം

    പാലക്കാട് : പാലക്കാട് ന​ഗരസഭയില്‍ ബിജെപിയ്ക്ക് വൻ മുന്നേറ്റം.ഒമ്പത് സീറ്റുകളില്‍ ബിജെപിക്ക് വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും എല്‍ഡിഎഫിനും മൂന്നും വീതം, മറ്റുള്ളവര്‍ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയില്‍ ബിജെപി ഏഴ് ഇടങ്ങളില്‍ മുന്നിലാണ്. മണ്ണാര്‍ക്കാട് ന​ഗരസഭയില്‍ ബിജെപി ഒരിടത്ത് മേല്‍ക്കൈ നേടി. ഇവിടെ 11 വാര്‍ഡുകളാണ് എണ്ണിയത്. യുഡിഎഫിന് ആറ്, എല്‌ഡിഎഫിന് 3 സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. പറളി പഞ്ചായത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

    Read More »
  • Top Stories
    Photo of ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം

    ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം

    തിരുവനന്തപുരം : തദ്ദേശ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോള്‍ ​ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.  ആറ് കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളില്‍ എല്‍ഡിഎഫിനും രണ്ട് ഇടങ്ങളില്‍ യുഡിഎഫിനുമാണ് മുന്നേറ്റം. പാലക്കാട് ബിജെപി 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫും എല്‍ഡിഎഫും 3 സീറ്റുകളില്‍ വീതം മുന്നിലാണ്. അങ്കമാലി നഗരസഭയിൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്കെത്തിരിയിരിക്കുകയാണ് എല്‍ഡിഎഫ്. നിലവിലെ ചെയര്‍പേഴ്സ്ണ്‍ എല്‍.ഡി.എഫിലെ എം.എ ഗ്രേസി തോറ്റു.

    Read More »
  • Top Stories
    Photo of 6 കോർപറേഷനുകളിൽ നാലിടത്തും എൽഡിഎഫ്

    6 കോർപറേഷനുകളിൽ നാലിടത്തും എൽഡിഎഫ്

    കോഴിക്കോട് : കോർപറേഷനുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആറ് കോർപറേഷനുകളിൽ നാലിടത്തും എൽഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു.

    Read More »
  • News
    Photo of വോട്ടെണ്ണൽ: മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ

    വോട്ടെണ്ണൽ: മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ

    കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകുന്നേരം ആറ് മുതല്‍ മറ്റന്നാള്‍ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാര്‍ഡുകളില്‍ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിര്‍ദ്ദേശം. മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

    Read More »
  • Top Stories
    Photo of ഇ.ഡി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നെന്ന് രവീന്ദ്രൻ ഹൈക്കോടതിയിൽ

    ഇ.ഡി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നെന്ന് രവീന്ദ്രൻ ഹൈക്കോടതിയിൽ

    കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ ആശ്വാസം തേടി സി.എം. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിനായി നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകൾ ആവശ്യമുണ്ടെന്നും രവീന്ദ്രൻ ഹർജിയിൽ പറയുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം, ചോദ്യം ചെയ്യുന്നതിനുള്ള സമയം കോടതി നിശ്ചയിക്കണം എന്നീ ആവശ്യങ്ങൾ അടിയന്തരമായി അനുവദിക്കണമെന്നാണ് രവീന്ദ്രന് ഹർജിയിൽ പറയുന്നത്.

    Read More »
Back to top button