Year: 2020
- News
നായയെ കാറിൽകെട്ടിവലിച്ച സംഭവം: കാർ ഡ്രൈവർ അറസ്റ്റിൽ
കൊച്ചി : നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ പിന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെയാണ് ചെങ്ങമനാട് പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റുചെയ്തത്. ഐ.പി.സി. 428, 429 വകുപ്പുകൾ പ്രകാരവും പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.
Read More » - News
ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് രോഗികൾ
തിരുവനന്തപുരം : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതിനൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൽ വലഞ്ഞ് സംസ്ഥാനത്തെ രോഗികൾ. അതിരാവിലെ ആരംഭിച്ച സമരത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടക്കം എത്തിയ രോഗികള്‍ വലഞ്ഞു. ആശുപത്രികളിലെ ഒ പി വിഭാഗത്തിന് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവശരായ രോഗികൾ പോലും മടങ്ങിപ്പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും രാവിലെ മുതൽ ഉണ്ടായത്. ഒ.പി. ബഹിഷ്കരിച്ചാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഡോക്‌ടര്‍മാര്‍ നടത്തുന്നില്ല. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും കൊവിഡ് സംബന്ധമായ ചികിത്സകളെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ.സി.യു. കെയർ എന്നിവയിൽ ഡോക്ടർമാരുടെ സേവനമുണ്ടാകും. സമരത്തിൽ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.എം.ഒ. എ., കെ.ജി.എസ്.ഡി.എ., കെ. ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ. തുടങ്ങിയ സംഘടനകൾ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സമരം.
Read More »