Year: 2021
- News
ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ഗോവ : ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്ബള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന അഖില്‍, വിനോദ് എന്നിവര്‍ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Read More » - News
ജി.കെ പിളള അന്തരിച്ചു
തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ജി.കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള 325 ൽ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിളള എന്ന ജി.കേശവപിളള മലയാള സിനിമയിലേക്കെത്തിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ്, കണ്ണൂര്‍ ഡീലക്‌സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്‌സ്‌പ്രസ് എന്നീ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായിരുന്നു ജികെ പിള്ള. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ഘനഗാഭീര്യമുളള ശബ്‌ദവും വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.
Read More » - News
മോൻസന്റെ കള്ളപ്പണ ഇടപാട്: നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി : പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ശ്രുതിയുമായി മോന്‍സണ്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചത്. മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സണിന്‍റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായും ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്‍റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മോണ്‍സണുമായി ഇടപാട് നടത്തിയവരെ ചോദ്യം ചെയ്യുന്നത്.
Read More » - News
സിനിമാ തിയേറ്ററുകളില്‍ സെക്കന്റ് ഷോ വിലക്കി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം തൽക്കാലം സിനിമ പ്രദര്‍ശനം അനുവദിക്കില്ല. ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ സെക്കന്റ് ഷോകള്‍ വിലക്കിയത്. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്തു മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം.
Read More »