Top Stories

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേരളത്തിലും

തിരുവനന്തപുരം : കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോ​ഗ്യ മന്ത്രി കെ.കെ ശൈലജയാണ് അടിയന്തര വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിൽ 6 പേർക്കാണ്  ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇതുവരെ ഇന്ത്യയില്‍ 38 പേര്‍ക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്ന് കേരളത്തില്‍ വന്ന 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതില്‍ 12 പേരുടെ ഫലം പുറത്തുവന്നിരുന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തി പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button