News

കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് തമിഴ്‌നാട്ടിൽ വിലക്ക്

ചെന്നൈ : പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലേക്ക് ഇറച്ചി കോഴികളുമായി കേരളത്തില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കുകയാണ് ഇപ്പോള്‍.

കൂടാതെ തമിഴ്‍നാട് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കുകായും ചെയ്യും.

പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിലാണ് പരിശോധന. പരിശാധനയ്ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. 1061 റാപ്പിഡ് റെസ്പോണ്‍സ് ടീമ്മുകളെ വിന്യസിച്ചു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കും. ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടകത്തിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button