News
ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു
കാസർകോട് : ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാസർകോട് കാനത്തൂർ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
വിജയന്റെ കൈവശമുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ചാണ് ഭാര്യയെ വെടിവച്ചു കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.