Top Stories
രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി
ന്യൂഡൽഹി : രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും.
മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതൽ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞതവണ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സൂചിപ്പിച്ചിരുന്നു. കൂടുതൽ ഇളവുകളോടെയാകും നാലാംഘട്ട ലോക്ക്ഡൌൺ.