കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയുടെ ഭാര്യ മരിച്ചു
കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായികും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കർണ്ണാടകത്തിൽ വച്ച് അപകട ത്തില്‍പെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ വിജയ നായിക്കും സഹായി ദീപക്കും മരിച്ചു.
മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അങ്കോളയില്‍ വച്ചാണ് അപകടമുണ്ടായത്. വാഹനം പൂർണമായും തകർന്നു. കർണാടകയിലെ യെല്ലാപൂരിൽനിന്ന് ഗോകർണത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് നിർദ്ദേശിച്ചു. ആയുഷ് (സ്വതന്ത്ര ചുമതല), പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാണ് ശ്രീപാദ് നായിക്ക്. നോർത്ത് ഗോവയിൽനിന്നുള്ള ബിജെപി എംഎൽഎയാണ് അദ്ദേഹം.
Karnataka: Union Minister Shripad Naik & his wife injured after his car met with an accident near a village in Ankola Taluk of Uttara Kannada dist. They were enroute Gokarna from Yellapur when the incident took place. They've been admitted to a hospital. A Police case registered. pic.twitter.com/ABMdx9ewoC
— ANI (@ANI) January 11, 2021