കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ.യുടെയും ഡി.ആർ.ഐ യുടെയും സംയുക്ത റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. റെയ്ഡിൽ കസ്റ്റംസ് ഓഫീസറുടെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു.
ഇന്ന് രാവിലെയാണ് സിബിഐയിലെയും ഡി.ആർ.ഐയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരടങ്ങിയ പത്തംഗ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.