Top Stories
മലയാളത്തിന്റെ സിനിമാശാലകൾ ഇന്ന് മുതൽ സജീവമാകും
കൊച്ചി : പത്ത് മാസത്തെ അടച്ചിടലിന് ശേഷം മലയാളത്തിന്റെ സിനിമാശാലകൾ ഇന്ന് മുതൽ വീണ്ടും സജീവമാകും. വിജയിന്റെ തമിഴ് ചിത്രമായ ‘മാസ്റ്റർ’ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്.സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ മാസ്റ്റർ പ്രദർശിപ്പിക്കുക.
എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും നൽകാനും സജ്ജീകരണമായി. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ റിലീസ് ചെയ്യും.