Top Stories
പത്തുകിലോ അരിയ്ക്ക്15 രൂപ; നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി
തിരുവനന്തപുരം : ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും ഒന്നരരൂപയ്ക്ക് അരി എത്തിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. പത്തുകിലോ അരി 15 രൂപയ്ക്ക് നല്‍കാനാണ് പദ്ധതി. വെള്ളയും നീലയും കാര്‍ഡ് ഉള്ളവര്‍ക്കാകും ഈ ആനുകൂല്യം ബാധകമാവുക. കൂടാതെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയും ചെയ്യും.വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി കാരുണ്യ ഹോം പദ്ധതി നടപ്പിലാക്കും.
പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസ നടപടി. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്.