സര്‍വകലാശാലകളില്‍ ആയിരം പുതിയ അധ്യാപക തസ്തികകൾ; പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 2000 കോടി
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. സര്‍വകലാശാലകളില്‍ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം പുതിയ അധ്യാപകരെ നിയമിക്കും. നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്നും ബജറ്റില്‍ പറയുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 2000 കോടി കിഫ്ബി വഴി അനുവദിക്കും. പുതിയ കോഴ്സുകള്‍ തുടങ്ങും.
സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി കിഫ്ബിയില്‍ നിന്ന് 500 കോടി അനുവദിക്കും. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി വകയിരുത്തി
ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.