ക്ഷേമ പെന്‍ഷനുകൾ1600 രൂപയാക്കി; കാന്‍സര്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ പ്രത്യേകപാര്‍ക്ക്
തിരുവനന്തപുരം : ക്ഷേമപദ്ധതികൾക്ക് പ്രാധാന്യം നൽകി പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ്. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ ക്ഷേമ പെന്‍ഷന്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു.
കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുമായി ബജറ്റ്. കാന്‍സര്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ കെ.എസ്.ഡി.പിയില്‍ പ്രത്യേകപാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കിഫ്ബിയില്‍ നിന്ന് 150 കോടിയുടെ ധന സഹായത്തോടു കൂടി കെ.എസ്.ഡി.പിയുടെ മാനേജ്‌മെന്റില്‍ കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയ രോഗികള്‍ക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകള്‍ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.