പ്രവാസി പെന്‍ഷന്‍ 3500 രൂപ; തൊഴിലുറപ്പ് പദ്ധതിയിയിലെ അംഗങ്ങൾക്ക് ക്ഷേമനിധി
തിരുവനന്തപുരം : പ്രവാസികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. വിദേശത്ത് ക്ഷേമനിധിയിലേക്ക് 350 രൂപ അംശാദായം അടയ്ക്കുന്നവര്‍ക്ക് 3500 രൂപ പെന്‍ഷന്‍ അനുവദിക്കും. ജോലി മതിയാക്കി നാട്ടില്‍ എത്തിയവര്‍ക്ക് 200 രൂപയാണ് അംശാദായം. ഇവരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കുമുളള ക്ഷേമ നിധി ഫെബ്രുവരി മാസത്തില്‍ രൂപം കൊള്ളുമെന്നും ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും.
തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കും. 2021-2022 വര്‍ഷത്തില്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കുന്നത് ലക്ഷ്യം വെച്ച് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും. തൊഴില്‍ സേനയില്‍ നിന്നും പുറത്ത് പോകുമ്ബോള്‍ ഈ തുക പൂര്‍ണമായും തൊഴിലാളിക്ക് ലഭിക്കും. മറ്റ് പെന്‍ഷനുകളില്ലാത്തവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ നല്‍കും. ഫെസ്റ്റിവല്‍ അലവന്‍സ് ക്ഷേമനിധി വഴിയാക്കും. 75 ദിവസം തൊഴിലെടുത്ത എല്ലാവര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സ് ഉറപ്പാക്കും. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി ബജറ്റില്‍ വകയിരുത്തി.