Top Stories

ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വിൽപന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വർധിപ്പിക്കും

തിരുവനന്തപുരം : ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വിൽപന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വർധിപ്പിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതോടെ പ്രതിവാര ഭാഗ്യക്കുറികൾക്ക് 11,000 സമ്മാനങ്ങൾ കൂടിയുണ്ടാകും. 100 രൂപയുടെ സമ്മാനങ്ങൾ നൽകുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയിൽനിന്ന് 20 രൂപയാക്കും. മറ്റെല്ലാ സമ്മാനങ്ങളിലുമുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർധിപ്പിച്ചു. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അര ശതമാനം വീതം വർധിപ്പിക്കും.

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ഭവന നിർമാണ സഹായം നൽകുന്നതിനു വേണ്ടി ലൈഫ് ബമ്പർ ഭാഗ്യക്കുറി നടത്തും. അതിന് അടുത്ത മാർച്ചിൽ നറുക്കെടുപ്പ് ഉണ്ടാകും.ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ നോമിനിക്ക് ടിക്കറ്റ് സംരക്ഷിച്ച് നൽകും. ഇതിന് ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരും. ബാങ്ക് ഗാരന്റിയിൽ ഏജന്റുമാർക്ക് ബമ്പർ ടിക്കറ്റ് നൽകും. ജി.എസ്.ടി. ഓൺലൈനിൽ അടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമാനുകൂല്യങ്ങളിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും കേരളീയരെ കൊള്ളയടിക്കൻ ഇടനിലക്കാർ മുഖാന്തരമുള്ള അന്യസംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button