ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകള്‍ കൂടി
തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2020-21 ല്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ഒന്നരലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കും. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതില്‍ അറുപതിനായിരം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി.
6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതില്‍ 1000 കോടി ബജറ്റില്‍ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നും ധനമന്ത്രി അറിയിച്ചു. 2021-2022 ല്‍ 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 10,000 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. ഇതിനായി 2080 കോടി ചിലവ് വരും. ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനും പണി തീരാത്തവീട് പൂര്‍ത്തിയാക്കാനും പണം നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.